
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. സംസ്ഥാന പൊലീസ് മേധാവിയെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
മയക്കുമരുന്നിന് എതിരെയുളള നിയമം, എക്സൈസ് നിയമം, ആയുധനിയമം എന്നിവ അനുസരിച്ചുളള നടപടികള്‍, വാറന്‍റ് നടപ്പാക്കല്‍, കരുതല്‍ നടപടികള്‍, പഴയകേസുകളിന്‍മേലുളള നടപടികള്‍, ശിക്ഷാവിധികള്‍, എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുളള വിലയിരുത്തലിന് ശേഷമാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
പാസ്പോര്‍ട്ട്, ആയുധം എന്നിവ അനുവദിക്കുന്നതിനുളള പരിശോധന, റോഡ് നിയമങ്ങള്‍, ക്രൈം കേസുകള്‍, ക്രമസമാധാന മേഖലയിലെ പ്രവർത്തനങ്ങൾ, ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയല്‍ എന്നിവയും പുരസ്കാര നിര്‍ണയത്തിന് മാനദണ്ഡങ്ങളായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam