
ദില്ലി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുര്‍ ചുമതലയേൽക്കും. സിക്കിമിൻ്റെ ഗവർണർ ആയിരുന്നു. രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണർ ആയി ചുമതലയേൽക്കും. കേരള ഗവർണർ ആയിരിക്കെ തന്നെ രാജേന്ദ്ര ആർലേക്കറിന് തമിഴ്നാടിൻ്റെ അധിക ചുമതല നൽകിയിരുന്നു. സുധ യാദവ് കർണ്ണാടക ഗവർണർ ആകും.
ബിജെപിയുടേയും ആർഎസ്എസ്സിൻ്റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ് മാഥുര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ്. മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് അയിരുന്നു ഓപി മാഥുർ. ഇദ്ദേഹം രാജസ്ഥാനിൽ നിന്നുള്ള നേതാവാണ്. ഏറെക്കാലം ആർഎസ്എസ് പ്രചാരകനായിരുന്നു. അതിനുശേഷമാണ് ബിജെപിയിൽ എത്തിയത്. മോദിക്കൊപ്പം ബിജെപിയിൽ പ്രചാരകനായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam