അപ്രതീക്ഷിത പുരസ്കാരം വലിയ സന്തോഷം നൽകുന്നു; ഉത്തരവാദിത്തം വർധിപ്പിക്കുന്നതാണെന്നും ഓംചേരി എൻഎൻ പിള്ള

By Web TeamFirst Published Aug 24, 2021, 5:15 PM IST
Highlights

ആകസ്മികം എന്ന ഓർമക്കുറിപ്പുകൾ എഴുതാൻ പ്രേരിപ്പിച്ചത് ചീഫ് സെക്രട്ടറിയായ വി പി ജോയി ആണ്. വിപി ജോയിയെ പോലുള്ളവരുടെ പ്രചോദനം ഇല്ലായിരുന്നെങ്കിൽ ആകസ്മികം എഴുതാൻ ആകുമായിരുന്നില്ലെന്നും ഓംചേരി എൻഎൻ പിള്ള പ്രതികരിച്ചു. 

തിരുവനന്തപുരം: പ്രതീക്ഷിക്കാതെയുള്ള പുരസ്കാരം വലിയ സന്തോഷം നൽകുന്നതാണെന്ന്  2020ലെ എറ്റവും മികച്ച മലയാള കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഓംചേരി എൻഎൻ പിള്ള. പുരസ്കാരം ഉത്തരവാദിത്തം വർധിപ്പിക്കുന്നു എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

സർഗശക്തി നഷ്ടപ്പെട്ടില്ല എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ആകസ്മികം എന്ന ഓർമക്കുറിപ്പുകൾ എഴുതാൻ പ്രേരിപ്പിച്ചത് ചീഫ് സെക്രട്ടറിയായ വി പി ജോയി ആണ്. വിപി ജോയിയെ പോലുള്ളവരുടെ പ്രചോദനം ഇല്ലായിരുന്നെങ്കിൽ ആകസ്മികം എഴുതാൻ ആകുമായിരുന്നില്ലെന്നും ഓംചേരി എൻഎൻ പിള്ള പ്രതികരിച്ചു. 

Read Also: 2020ലെ എറ്റവും മികച്ച മലയാള കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഓംചേരി എൻഎൻ പിള്ളയ്ക്ക്


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!