
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജീവനക്കാർക്കും അധ്യാപകർക്കും കഴിഞ്ഞവർഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് ഉത്തരവിറങ്ങി. 27,360 രൂപവരെ ശമ്പളമുളളവർക്ക് 4000 രൂപയാണ് ബോണസ് . ഇതിനുമുകളിൽ ശമ്പളമുളളവർക്ക് 2750 രൂപ പ്രത്യേക ഉത്സവബത്തയായി നൽകും.
ഓണം അഡ്വാൻസായി 15,000 രൂപവരെ അനുവദിക്കും. പാർട്ട്‌ടൈം കണ്ടിൻജന്റ് ജീവനക്കാർ, കരാർ, ദിവസ വേതനക്കാർ എന്നിവർക്ക് 5000 രൂപ അഡ്വാൻസ് അനുവദിക്കും. ആഗസ്‌തിലെ ശമ്പളവും സെപ്‌തംബറിലെ പെൻഷനും മുൻകൂറായി നൽകുമെന്നും സർക്കാർ വ്യക്തമാക്കി. ഈ മാസം 24, 25, 26 തീയതികളിൽ ഇവ വിതരണം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam