ഓണം ബംപർ നറുക്കെടുപ്പ്; 12 കോടി നേടിയ ആ ഭാ​ഗ്യവാന്‍റെ നമ്പർ ഇതാണ്..

Published : Sep 19, 2019, 02:20 PM ISTUpdated : Sep 19, 2019, 02:48 PM IST
ഓണം ബംപർ നറുക്കെടുപ്പ്; 12 കോടി നേടിയ ആ ഭാ​ഗ്യവാന്‍റെ നമ്പർ ഇതാണ്..

Synopsis

ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ഓണം ബംപർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് ടി എം 160869 ടിക്കറ്റിന്. ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കായംകുളം ശ്രീമുരു​ഗാ ലോട്ടറി ഏജന്റ് ശിവൻകുട്ടി വിറ്റ ടിക്കറ്റാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപ  10 പേർക്കാണ് ലഭിക്കുന്നത്. 

കഴിഞ്ഞ വർഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. അച്ചടിച്ച് 46 ലക്ഷം ടിക്കറ്റുകളിൽ 43 ലക്ഷത്തിലേറെയും ഇതിനകം വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് വിൽപ്പനയിലൂടെ സംസ്ഥാന സർക്കാറിന് 29 കോടി വരുമാനമായി കിട്ടി. 
 

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി