ഓണാഘോഷം വ്യത്യസ്തമായ പരിപാടികളാടെ സംഘടിപ്പിക്കും, ഘോഷയാത്രയടക്കം എല്ലാം പ്രത്യേക തീമിലെന്ന് ടൂറിസം മന്ത്രി

Published : Jul 31, 2025, 11:04 PM IST
PA Muhammed Riyas

Synopsis

ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 

തിരുവനന്തപുരം: ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തമായ പരിപാടികളാടെ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരത്ത് നടന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്ന ഓണാഘോഷം ഒരു പൊതു തീം അടിസ്ഥാനമാക്കിയാവും നടത്തുക.

പൊതു ഡിസൈനും ഉണ്ടാവും. ഘോഷയാത്രയും പൊതു തീം അടിസ്ഥാനമാക്കിയാവുമെന്ന് മന്ത്രി പറഞ്ഞു. വേദികളിലെ സൗകര്യങ്ങൾക്ക് അനുസരിച്ച് പരിപാടികൾ ഇടകലർത്തി സംഘടിപ്പിക്കുന്നതും പരിഗണിക്കും. നഗരത്തിലെ വൈദ്യുതാലങ്കാരം രാത്രി ഒരു മണി വരെ ജനങ്ങൾക്ക് കണ്ട് ആസ്വദിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കുന്നതിന് പൊലീസിന് നിർദ്ദേശം നൽകുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു.

വിദേശികൾ എത്തുന്നുണ്ടെങ്കിൽ അവർക്കും പ്രത്യേക പവലിയൻ ആകർഷകമായ രീതിയിൽ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. മാധ്യമങ്ങൾ, വ്‌ളോഗർമാർ എന്നിവർക്കും പ്രത്യേക സൗകര്യം സജ്ജീകരിക്കും. മാലിന്യ നിർമാർജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗ്രീൻപ്രോട്ടോക്കോൾ കമ്മിറ്റിയുടെ ശ്രദ്ധയുണ്ടാവണമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എല്ലാത്തവണയും നഗരശുചീകരണം മികച്ച രീതിയിൽ കൈകാര്യം ചെയ്യാറുണ്ട്.

അതു തുടരുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. മാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച ബോധവത്ക്കരണവും ആലോചിക്കും. പ്രത്യേക മീഡിയ സെൽ നേരത്തെ തുടങ്ങും. കേരളീയം പരിപാടിയുടേതിന് സമാനമായ രീതിയിൽ ഫുഡ്‌ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഫുഡ് സ്റ്റാളുകളും ആകർഷകമായ രീതിയിൽ സജ്ജീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതോടൊപ്പം വിപണന മേളകളും ശ്രദ്ധേയമായ രീതിയിൽ സംഘടിപ്പിക്കും. ഓണാഘോഷത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളിലും ജാഗ്രത പുലർത്തും. എൽ.എമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി