
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന ചന്തകൾ ഓഗസ്റ്റ് 21 മുതൽ ആരംഭിക്കുമെന്നും ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതലുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് 11 ഇനം സാധനങ്ങളുള്‍പ്പെടുന്ന ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച വിതരണം തുടങ്ങും. 2000 പാക്കിംഗ് കേന്ദ്രത്തിൽ സന്നദ്ധ പ്രവർത്തകരുടെ കൂടി സഹായത്തോടെ കിറ്റുകൾ തയ്യാറാക്കും. ഉദ്ദേശം 500 രൂപ വിലയുള്ള ഉൽപ്പന്നങ്ങൾ കിറ്റിലുണ്ടാകും.
സപ്ലൈകോ കേന്ദ്രത്തിൽ പായ്ക്ക് ചെയ്യുന്ന കിറ്റ് റേഷൻ കടവഴി വിതരണം ചെയ്യുന്നു. അന്ത്യോദയ വിഭാഗത്തിന് ആദ്യം കിറ്റുകളെത്തിക്കും. 31 ലക്ഷം മുൻഗണനാ കാർഡുകൾക്ക് പിന്നീട് കിറ്റ് വിതരണം ചെയ്യും. ആഗസ്റ്റ് 13, 14, 16 തീയതികളിൽ മഞ്ഞ കാർഡുകൾക്കനം 19,20,22 തീയതികളിൽ പിങ്ക് കാർഡുകൾക്കും വിതരണം ചെയ്യും. ഓണത്തിന് മുൻപ് നീല വെള്ള കാർഡുകൾക്ക് കിറ്റ് വിതരണം ചെയ്യും. ഓണച്ചന്ത എല്ലാ ജില്ലാ കേന്ദ്രത്തിലും ഓഗസ്റ്റ് 20 മുതൽ പത്ത് ദിവസത്തേക്ക് നടത്തും. ഇത് കൂടാതെ റേഷൻ കട വഴി കുറഞ്ഞ അളവിൽ ധാന്യം ലഭിച്ച മുൻഗണന ഇതര കാർഡുടമകൾക്ക് പത്ത് കിലോ വീതം സ്പെഷൽ അരി നൽകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam