തിരക്ക് പരിഗണിച്ച് തീരുമാനം; നാല് ഓണം സ്പെഷ്യൽ ട്രെയിനുകൾക്ക് കൂടി അനുവദിച്ചു, കരുനാഗപ്പള്ളി, കായംകുളം സ്റ്റേഷനുകളിലും സ്റ്റോപ്

Published : Aug 21, 2026, 08:53 PM IST
onam rush four additional special trains get stops at karunagappally and kayamkulam

Synopsis

ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരം നോർത്ത് റൂട്ടിൽ അധികമായി നാല് ഓണം സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചതായി കെ സി വേണുഗോപാൽ എം പി

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരം നോർത്ത് റൂട്ടിൽ അധികമായി നാല് ഓണം സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചതായി കെ സി വേണുഗോപാൽ എം പി. ഈ നാല് ട്രെയിനുകൾക്കും കരുനാഗപ്പള്ളി, കായംകുളം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതായും എംപി അറിയിച്ചു. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് നേരത്തെ അനുവദിച്ചതിന് പുറമെ അധിക സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വേണുഗോപാൽ റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തിയിരുന്നു. ഇതുൾപ്പെടെ ഈ ഓണക്കാലത്ത് റെയിൽവേ ഓണം സ്പെഷ്യലായി അനുവദിച്ച എല്ലാ ട്രെയിനുകൾക്കും കരുനാഗപ്പള്ളിയിലും കായംകുളത്തും സ്റ്റോപ്പ് അനുവദിപ്പിക്കാനായതായി എം പി പറഞ്ഞു.

06575/06576 നമ്പർ എസ്.എം.വി.ടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് , 06573/06574- യശ്വന്ത്പുർ -തിരുവനന്തപുരം നോർത്ത്, 06579/06580 ബാംഗ്ലൂർ കന്‍റോണ്‍മെന്‍റ് -തിരുവനന്തപുരം നോർത്ത്, 01463/01464 ലോകമാന്യ തിലക് -തിരുവനന്തപുരം നോർത്ത് എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശ്രദ്ധയ്ക്ക്, ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി; പ്രഖ്യാപനവുമായി ജില്ലാ കളക്ടർ
വാഹനാപകടത്തില്‍ പരിക്കേറ്റു, ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് ജീവൻ നഷ്ടമായി