ആലപ്പുഴയില്‍ ഒന്നര വയസുകാരൻ ആറ്റിൽ വീണ് മരിച്ചു

Published : Jan 08, 2021, 03:48 PM IST
ആലപ്പുഴയില്‍ ഒന്നര വയസുകാരൻ ആറ്റിൽ വീണ് മരിച്ചു

Synopsis

കടപ്ര  സൈക്കിൾ മുക്കിന് പടിഞ്ഞാറ് മണലേൽ പുത്തൻ പറമ്പിൽ മനോജിന്റെ മകൻ ഡാനിയാണ് വീടിന്റെ സമീപത്തുള്ള പമ്പയാറ്റിൽ വീണ് മരിച്ചത്. 

ആലപ്പുഴ: മാന്നാർ കടപ്രയിൽ ഒന്നര വയസുകാരൻ ആറ്റിൽ വീണ് മരിച്ചു. കടപ്ര സൈക്കിൾ മുക്കിന് പടിഞ്ഞാറ് മണലേൽ പുത്തൻ പറമ്പിൽ മനോജിന്റെ മകൻ ഡാനിയാണ് വീടിന്റെ സമീപത്തുള്ള പമ്പയാറ്റിൽ വീണ് മരിച്ചത്. പമ്പയാറിന്റെ തീരത്തുള്ള വീടിന്റെ മുറ്റത്ത് കളിച്ച് കൊണ്ട് നിന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന നടത്തിയ തിരച്ചിലിലാണ് ആറ്റില്‍ നിന്ന് കുട്ടിയ കണ്ടെത്തിയത്.

കുട്ടിയെ കാണാതായപ്പോൾ കയ്യിൽ ഉണ്ടായിരുന്ന കളിപ്പാട്ടം കടവിന് സമീപം കണ്ടതിനെ തുടർന്നാണ് ആറ്റിൽ തിരച്ചിൽ നടത്തിയത്. ആറ്റിൽ മത്സ്യ ബന്ധനം നടത്തിക്കൊണ്ടിരുന്ന വള്ളത്തിലെ യുവാവ് വെള്ളത്തിൽ മുങ്ങി കുട്ടിയെ എടുത്തു. വിവരം അറിഞ്ഞെത്തിയ പുളിക്കീഴ് പൊലീസ്  ജീപ്പിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ