നെടുമ്പാശ്ശേരിയിൽ 56 ലക്ഷം രൂപയുടെ ഒന്നേകാൽ കിലോ സ്വർണം പിടികൂടി; ദേഹത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമം

Published : May 14, 2023, 06:45 PM IST
നെടുമ്പാശ്ശേരിയിൽ 56 ലക്ഷം രൂപയുടെ ഒന്നേകാൽ കിലോ സ്വർണം പിടികൂടി; ദേഹത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമം

Synopsis

വിമാനത്താവളത്തിൽ നിന്നാണ് 56 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടിയത്

കൊച്ചി: നെടുമ്പാശ്ശേരിയിൽ ഒന്നേകാൽ കിലോ സ്വർണ്ണം പിടികൂടി. വിമാനത്താവളത്തിൽ നിന്നാണ് 56 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടിയത്. ദേഹത്തൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കരിപ്പൂരിലും വൻ സ്വർണവേട്ടയാണ് ഇന്ന് നടന്നത്. ശരീരത്തിനുള്ളിൽ വെച്ചാണ് ഇവിടെയും സ്വർണം കടത്താനുള്ള ശ്രമം നടത്തിയത്. 

കരിപ്പൂരിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില മതിക്കുന്ന മൂന്നു കിലോയോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായി കസ്റ്റംസ്‌ പിടികൂടി. മലപ്പുറം പുൽപറ്റ സ്വദേശിയായ പൂതനാരി ഫവാസിൽ നിന്നും 1163 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ്‌ ജാസിമിൽ നിന്നും 1057 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളും  തൃപ്പനച്ചി സ്വദേശിയായ സലീമിൽ നിന്നും 1121 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് പിടികൂടിയത്.


വിപണിക്ക് ആശ്വാസം; സ്വര്‍ണ വില കുറഞ്ഞു

പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ്‌ മുന്നിൽ നിന്ന് നയിക്കട്ടെ, കർണാടകയിലേത് ബിജെപി തകർച്ചയുടെ തുടക്കം: സജി ചെറിയാൻ

PREV
click me!

Recommended Stories

'രാഹുലിനെ എതിർത്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം, പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ, പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ': പിണറായി
കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു