ആക്രി കച്ചവടത്തിന്‍റെ മറവില്‍ കോടികളുടെ നികുതി വെട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

Published : May 24, 2024, 11:26 PM ISTUpdated : May 24, 2024, 11:28 PM IST
ആക്രി കച്ചവടത്തിന്‍റെ മറവില്‍ കോടികളുടെ നികുതി വെട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

Synopsis

ആക്രി വ്യാപാരവുമായി ബന്ധമില്ലാത്തവരുടെ പേരില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തായിരുന്നു തട്ടിപ്പ്. ഇതുവഴി സര്‍ക്കാരിന് 180 കോടിയുടെ നഷ്ടമാണുണ്ടായത്

തിരുവനന്തപുരം: ആക്രി കച്ചവടത്തിന്‍റെ മറവില്‍ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സന്ദീപ് സതി സുധ എന്നയാളാണ് പിടിയിലായത്.

ആക്രി വ്യാപാരവുമായി ബന്ധമില്ലാത്തവരുടെ പേരില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തായിരുന്നു തട്ടിപ്പ്. ഇതുവഴി സര്‍ക്കാരിന് 180 കോടിയുടെ നഷ്ടമാണുണ്ടായത്. 

ഏഴ് ജില്ലകളിലാണ് ഓപ്പറേഷന്‍ പാം ട്രീ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയത്.  ഇത്തരം സംഘങ്ങള്‍ക്കെതിരായ അന്വേഷണവും നടപടികളും ശക്തമായി തുടരുമെന്ന് സംസ്ഥാന ജിഎസ്ടി കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്ത് ആക്രി, സ്റ്റീല്‍ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ് നേരത്തെ തന്നെ സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച നടത്തിയ സംസ്ഥാനത്തെ 148 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1170 കോടി രൂപയുടെ വ്യാജ ഇടപാടാണ് കണ്ടെത്തിയത്. ആകെയുണ്ടായത് 209 കോടിയുടെ നികുതി നഷ്ടമെന്നും വിലയിരുത്തിയിരുന്നു. ഷെൽ കമ്പനികൾ ഉണ്ടാക്കി നികുതി വെട്ടിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. കേരളത്തിൽ ഈ മേഖലയിൽ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനാണിത്. 

ചിത്രം: പ്രതീകാത്മകം

Also Read:- തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയിൽ യുവാവിന് ചുറ്റികയും മരക്കഷ്ണവും കൊണ്ട് ക്രൂര മര്‍ദ്ദനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ