
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടികൂടി. ദുബായിൽ നിന്നും തിരുവനന്തപുരത്തെത്തിയ ജിഷാദ് എന്ന യാത്രക്കാരനിൽ നിന്നാണ് 735 ഗ്രാം സ്വർണം പിടികൂടിയത്. എയർ കസ്‌റ്റംസ് ഇന്റിലിൻസാണ് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; ആറ് കേസുകളിലായി പിടികൂടിയത് 5 കിലോയിലധികം സ്വർണം
അതേ സമയം, കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം രണ്ടുപേരിൽ നിന്നായി രണ്ടരക്കോടിയുടെ സ്വർണ്ണം പിടികൂടിയിരുന്നു. ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫിൽ നിന്നാണ് പിടിച്ചത്. വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി 654 ഗ്രാം സ്വർണമാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിൽ ഒളിപ്പിച്ച 1812 ഗ്രാം സ്വർണം കൂടി കണ്ടെടുത്തു. മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനിൽ നിന്നും 1817 ഗ്രാമിലേറെ സ്വർണവും പിടിച്ചെടുത്തു. മലപ്പുറം സ്വദേശി മുഹമ്മദ് നസീഫിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്. ഡിആർഐയും കസ്റ്റംസും ചേർന്നാണ് പരിശോധന നടത്തിയത്.
ഒരാഴ്ചയിൽ 100 കോടി, ബോക്സ് ഓഫീസിൽ മാസായി 'ദസറ'; അണിയറക്കാർക്ക് 10 ഗ്രാം സ്വർണം സമ്മാനം