2 ദിവസത്തിനിടെ പിടികൂടിയത് 3 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം. 

കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. ആറ് കേസുകളിലായിട്ടാണ് 5 കിലോയോളം സ്വർണം പിടിച്ചെടുത്തത്. 4 യാത്രക്കാരിൽ നിന്ന് പിടി കൂടിയത് 3455 ​ഗ്രാം സ്വർണ്ണം. 2 ദിവസത്തിനിടെ പിടികൂടിയത് 3 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം. ഇന്നലെയും ഇന്നുമായി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 3 കോടി രൂപ വില മതിക്കുന്ന 5 കിലോഗ്രാമോളം സ്വർണം ആറു വ്യത്യസ്ത കേസുകളിലായി ഡി ആർ ഐ ഉദ്യോഗസ്ഥരും കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. ഇന്ന് രാവിലെ ജിദ്ദയിൽനിന്നും ഉംറ തീർത്ഥാടനത്തിന് സൗദി അറേബ്യക്ക് പോയി വന്ന നാലു യാത്രക്കാരിൽ നിന്നുമായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചു കൊണ്ടുവന്ന 3455 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ പതിമൂന്നു ക്യാപ്സൂളുകളാണ് പിടികൂടിയത്.

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News