ആളുകളെ വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടം; അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍

Published : May 19, 2024, 05:16 PM IST
ആളുകളെ വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടം; അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍

Synopsis

അവയവക്കച്ചവടത്തിനായി ആളുകളെ വിദേശത്തേയ്ക്ക് കടത്തിയ സംഘത്തിലെ പ്രധാന കണ്ണിയാണ് സബിത്ത് നാസര്‍. ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി, വൃക്ക കച്ചവടം ആണ് സംഘം നടത്തിയത്

കൊച്ചി: അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി കൊച്ചിയില്‍ പിടിയില്‍.  തൃശ്ശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ എന്നയാളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. 

അവയവക്കച്ചവടത്തിനായി ആളുകളെ വിദേശത്തേയ്ക്ക് കടത്തിയ സംഘത്തിലെ പ്രധാന കണ്ണിയാണ് സബിത്ത് നാസര്‍. ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി, വൃക്ക കച്ചവടം ആണ് സംഘം നടത്തിവന്നിരുന്നത്.

ആദ്യം നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസര്‍ അറസ്റ്റിലായിരിക്കുന്നത്.

അവയവ കടത്ത് നിരോധന നിയമപ്രകാരം ആണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര മാഫിയയുടെ ഭാഗമാണ് ഇയാളെന്നും പൊലീസ് അനുമാനിക്കുന്നു. അങ്ങനെയെങ്കില്‍ കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് തന്നെയാണ് സൂചന. 

Also Read:- പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം