ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്, ഒരാൾ അറസ്റ്റില്‍

Published : Jul 09, 2025, 11:15 PM IST
Akshay Raj

Synopsis

2024 നവംബര്‍ മുതല്‍ 2025 ഫെബ്രുവരിയുള്ള കാലയളവില്‍ പ്രതിയുടെ വിവിധ അക്കൗണ്ടിലേക്ക് പണം അയപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്

തൃശൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് പരിയാരം സ്വദേശിയില്‍ നിന്നും 1.08 കോടി തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പത്തനംതിട്ട പന്തളം പൂഴിക്കോട് സ്വദേശി കിഴക്കേവീട്ടില്‍ അക്ഷയ് രാജ് (22)നെയാണ് തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് പിടികൂടിയത്. തട്ടിപ്പിന് ഇരയായ പരിയാരം സ്വദേശിയുടെ പരാതിയെതുടര്‍ന്നാണ് അറസ്റ്റ്.

പരാതിക്കാരനെ ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്യുന്ന ബിജിസി എന്ന ട്രേഡിങ് കമ്പനിയാണെന്ന് വിശ്വസിപ്പിച്ച് ട്രേഡിങ് ചെയ്യുന്ന വാലറ്റ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുയും ട്രേഡിങ് നടത്തുന്നതിലേക്കായി 2024 നവംബര്‍ മുതല്‍ 2025 ഫെബ്രുവരിയുള്ള കാലയളവില്‍ പ്രതിയുടെ വിവിധ അക്കൗണ്ടിലേക്ക് പണം അയപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി