കോട്ടൂരിൽ പൊലീസിനെ ആക്രമിച്ച കേസ്: കഞ്ചാവ് സംഘാംഗം അറസ്റ്റിൽ

By Web TeamFirst Published Jul 17, 2021, 12:22 PM IST
Highlights

പ്രെട്രോള്‍ ബോംബാക്രമണത്തിൽ നെയ്യാർ ഡാം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ടിനോ ജോസഫിന് പരിക്കേറ്റിരുന്നു. 

തിരുവനന്തപുരം: കോട്ടൂരിൽ കഞ്ചാവ് മാഫിയ സംഘം പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട കുളത്തുമ്മൽ സ്വദേശി അമനെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേരെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. കേസിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

കോട്ടൂരിലെ കോളനിയിൽ രണ്ടു ദിവസം മുമ്പ് കഞ്ചാവ് വിൽക്കുന്ന സംഘം ഒരു യുവാവിനെ ആക്രമിച്ചിരുന്നു. കോളനിയിലെ സജി കുമാറിന്റെ വീടിന് മുന്നിൽ വച്ചായിരുന്നു ആക്രമണം. ഈ കേസിലെ സാക്ഷിയായ സജികുമാറിന്റെ വീട് കഴിഞ്ഞ ദിവസം ഇതേ സംഘം ആക്രമിച്ചു. വീട്ടിലുണ്ടായിരുന്ന വാഹനങ്ങളും അക്രമിസംഘം തകർത്തു. വിവരമറിഞ്ഞെത്തിയ നെയ്യാർ ഡാം പൊലീസ് സ്റ്റേഷന്റെ വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. പ്രെട്രോള്‍ ബോംബാക്രമണത്തിൽ നെയ്യാർ ഡാം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ടിനോ ജോസഫിന് പരിക്കേറ്റിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!