ആലുവയിൽ വിദ്യാർത്ഥികളെ ഉപയോഗിച്ച് ഹാലോവിൻ പാർട്ടി, 15കാരിക്ക് നേരെ ലൈംഗികാതിക്രമം; കടവന്ത്ര സ്വദേശി അറസ്റ്റിൽ, പാർട്ടിയിൽ പ്രമുഖരുടെ മക്കളും

Published : Nov 09, 2026, 10:30 AM IST
kerala police jeep

Synopsis

ആഘോഷങ്ങൾക്കിടെ മദ്യസൽക്കാരവും ലഹരി ഉപയോഗവും നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ആലുവ: ഹാലോവിൻ ആഘോഷത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 21കാരൻ അലക്സിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. 15 വയസ്സുള്ള പെൺകുട്ടിയാണ് അതിക്രമത്തിനിരയായത്. മുപ്പതിലധികം പേർ പങ്കെടുത്ത ഹാലോവിൻ പാർട്ടിക്കിടെയാണ് സംഭവം നടന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളും ആൺകുട്ടികളും പാർട്ടിയിൽ പങ്കെടുത്തിരുന്നു.

ആഘോഷങ്ങൾക്കിടെ മദ്യസൽക്കാരവും ലഹരി ഉപയോഗവും നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കടവന്ത്ര സ്വദേശിയായ അലക്സാണ് പാർട്ടി സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നതിനും മുന്നിൽ നിന്നതെന്നുമാണ് വിവരം. അതിഥികളായി പങ്കെടുത്തവരിൽ പ്രമുഖ വ്യക്തികളുടെ മക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. സംഭവത്തിൽ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചും പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിതരണം ചെയ്തതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തും. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശ്രീറാം സാംബശിവ റാവു സത്യസന്ധനായ ഉദ്യോഗസ്ഥൻ, എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സതീശൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വാസവൻ
കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞെന്ന് മന്ത്രി രമേശ് ചെന്നിത്തല; 'തൂഫാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണ'