എറണാകുളത്തെ കൊവിഡ് ക്ലോസ്‍ഡ് ക്ലസ്റ്ററായ കരുണാലയത്തില്‍ ഒരു മരണം

Published : Jul 24, 2020, 10:12 AM ISTUpdated : Jul 24, 2020, 11:39 AM IST
എറണാകുളത്തെ കൊവിഡ് ക്ലോസ്‍ഡ് ക്ലസ്റ്ററായ കരുണാലയത്തില്‍ ഒരു മരണം

Synopsis

മൂന്ന് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കരുണാലയം കൊവിഡ് ക്ലോസ് കസ്റ്ററാക്കിയിരുന്നു. കരുണാലയം തന്നെ താല്‍ക്കാലിക പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റി അടുത്തുള്ള ക്ലബില്‍ ഡോക്ടര്‍മാരും നഴ്‍സുമാരും താമസിച്ച് വരുകയായിരുന്നു

കൊച്ചി: എറണാകുളത്തെ കൊവിഡ് ക്ലോസ് ക്ലസ്റ്ററായ കരുണാലയത്തിലെ അന്തേവാസി മരിച്ചു. എഴുപത്തിയേഴ് കാരിയായ ആനി ആന്‍റണിയാണ് മരിച്ചത്. മരണകാരണം കൊവിഡാണോയെന്ന് വ്യക്തമല്ല. നാലുവര്‍ഷമായി കരുണാലയത്തിലെ അന്തേവാസിയായിരുന്നു ആനി. പരിശോധനയ്ക്കായി ഇവരുടെ സ്രവം ഇന്നലെ അയച്ചിരുന്നു. ഇന്ന് ഫലം വന്ന് കഴിഞ്ഞ് മാത്രമേ മരണം കൊവിഡ് മൂലമാണോയെന്നതില്‍ വ്യക്തത വരു.

മൂന്ന് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് കരുണാലയം കൊവിഡ് ക്ലോസ് കസ്റ്ററാക്കിയത്. കരുണാലയം താല്‍ക്കാലിക പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റി അടുത്തുള്ള ക്ലബില്‍ ഡോക്ടര്‍മാരും നഴ്‍സുമാരും താമസിച്ച് വരുകയായിരുന്നു. കരുണാലയത്തിലെ 140 പേരില്‍  43 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്നാണ് കണക്കുകള്‍. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുവതിയെ പൊലീസ് ക്രൂര മർദ്ദനത്തിന് ഇരയാക്കിയെന്ന പരാതി; നടപടി ആവശ്യപ്പെട്ട് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് യുവമോർച്ച, മഹിളാ മോർച്ച ഇന്ന് മാർച്ച് നടത്തും
ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിന് തീപിടിച്ചു; മൂന്നാം നിലയിലാണ് തീപ്പിടുത്തം ഉണ്ടായത്