വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ഇടിച്ച് പരിക്കേറ്റ ആൾ മരിച്ചു; മകളുടെ നില ​ഗുരുതരം

Published : Oct 08, 2022, 10:16 AM ISTUpdated : Oct 08, 2022, 12:07 PM IST
വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ഇടിച്ച് പരിക്കേറ്റ ആൾ മരിച്ചു; മകളുടെ നില ​ഗുരുതരം

Synopsis

ആംബുലൻസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് പൊലീസ് വ്യക്തമാക്കി

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷിബു മരിച്ചു. മകൾ അലംകൃതയുടെ നില ​ഗുരുതരമായി തുടരുന്നു. അതിവേ​ഗത്തിൽ വന്ന ആംബുലൻസ് ഇടിച്ചാണ് വഴിയരികിൽ നിൽക്കുകയായിരുന്ന അച്ഛനും മകൾക്കും പരിക്കേറ്റത്. ഇവർ വെഞ്ഞാറമൂട് സ്വദേശികളാണ്. ആംബുലൻസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. മകൾ അലംകൃതയുടെ നില ​ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.  

വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. രോഗിയുമായി പോയി മടങ്ങി വരികയായിരുന്ന ആംബുലന്‍സാണ് അപകടമുണ്ടാക്കിയത്. റോഡിന് ഒരു വശത്ത് ബൈക്ക് നിര്‍ത്തി ഷിബുവും അലംകൃതയും ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ നേരത്താണ് ആംബുലന്‍സ് ഇടിച്ചു കയറിയത്. അപകടത്തിന് പിന്നാലെ ഷിബുവിനെയും നാലുവയസ്സുകാരി മകള്‍ അലംകൃതയെയും വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഷിബുവിന്‍റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഷിബു ചികിത്സയിലിരിക്കെ മരിച്ചു. അലംകൃതയുടെയും പരിക്ക് അതീവ ഗുരുതരമാണ്.

 വിദേശത്ത് നിന്ന് സ്വർണ്ണം കടത്തിയ യുവാവിനെ പട്ടാപകൽ വാൾ വീശി തട്ടിക്കൊണ്ടുപോയി; എട്ട് പേർ അറസ്റ്റിൽ

ബൊലേറോ പിക്കപ്പില്‍ രഹസ്യ അറ, മണം വരാതിരിക്കാന്‍ പഴകിയ മീന്‍; 155 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍
 

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ