കണ്ണൂരിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർ തമ്മിലുണ്ടായ അടിപിടി; ഒരാൾ കൊല്ലപ്പെട്ടു

Published : Nov 01, 2020, 10:06 AM IST
കണ്ണൂരിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർ തമ്മിലുണ്ടായ അടിപിടി; ഒരാൾ കൊല്ലപ്പെട്ടു

Synopsis

കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് വിറക് കൊണ്ട് മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ആയിക്കരയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. 50 വയസോളം തോന്നിപ്പിക്കുന്ന രാജൻ എന്നയാളാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെയാണ് ജില്ലാ ആശുപത്രി പരിസരത്തെ പെട്ടിക്കടയുടെ മുന്നിൽ വിറകും ചാക്കും കൊണ്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. മരിച്ചയാൾ വർഷങ്ങൾക്ക് മുമ്പ് ആയിക്കരയിൽ എത്തി ഹാർബറിൽ ചെറിയ ജോലികൾ ചെയ്ത് വരികയായിരുന്നു. സംഭവത്തിൽ ഒരാളെ കണ്ണൂർ സിറ്റി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 
 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ