
ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വാന്‍ ഡ്രൈവറുടെ സഹായിയായ മലപ്പുറം കുറ്റിപ്പുറം സ്വദേശി മുബാരിസാണ് മരിച്ചത്. മൂന്നാർ സാന്റോസ് കോളനിക്ക് സമീപത്താണ് വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട വാൻ വഴിയിൽ നിന്ന് റോഡില്‍ നിന്നും കുത്തനെ താഴെയുള്ള തേയില തോട്ടത്തിലേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഡ്രൈവർ അടക്കം 17 പേരും 8 കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുട്ടികൾക്കടക്കം എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. ആരുടേയും നില ഗുരുതരമല്ല.
പരിക്കേറ്റവര്‍ മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിയന്ത്രണം വിട്ട വാഹനം റോഡിന് താഴ് വശത്തുള്ള തെയിലക്കാട്ടിലേക്ക് പതിക്കുകയായിരുന്നു. ട്രൈവർ സീറ്റിന് സമീപത്തിരുന്ന മുബാരീസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തില്‍ മരിച്ച മുബാരിസിന്‍റെ മൃതദേഹം മൂന്നാർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംരക്ഷണ ഭിത്തി ഇല്ലാത്തത് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.. സബ് കളക്ടർ പ്രേം കൃഷ്ണൻ അപകട സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam