"ടിപി കേസിൽ ശിക്ഷ തടഞ്ഞ് ജാമ്യം അനുവദിക്കണം": കുഞ്ഞനന്തൻ ഹൈക്കോടതിയിൽ

By Web TeamFirst Published Mar 2, 2020, 12:30 PM IST
Highlights

ശാരീരികവും മാനസികവുമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു. ടിപി കേസിലെ ശിക്ഷ ഒഴിവാക്കി ജാമ്യം അനുവദിക്കണമെന്നാണ് പികെ കുഞ്ഞനന്തൻ ആവശ്യപ്പെടുന്നത്. 

കൊച്ചി: ശിക്ഷ ഒഴിവാക്കി ജാമ്യം അനുവദിക്കമെന്ന് ആവശ്യപ്പെട്ട് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പികെ കുഞ്ഞനന്തൻ. 
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു ജാമ്യം അനുവദിക്കണം എന്നാണ് ആവശ്യം. അനാരോഗ്യം ചൂണ്ടി കാട്ടിയാണ് കുഞ്ഞനന്തൻ ഹർജി ഫയൽ ചെയ്തത്. ശാരീരികവും മാനസികവുമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നാണ് ഹര്‍ജിയിൽ പറയുന്നത്. 

ടിപി കേസിലെ 13ാം പ്രതിയാണ് പികെ കുഞ്ഞനന്തൻ.2014 ജനുവരി24 നാണ് ഗൂഢാലോചന കേസിൽ പി കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.  മാര്‍ച്ച് അഞ്ചിന് ഹര്‍ജി പരിഗണിക്കുമെന്നാണ് ഹൈക്കോടതി അറിയിച്ചിട്ടുള്ളത്.  ഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടി. സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് നോട്ടീസ് നൽകാനും കോടതി നിർദേശം നൽകി.

ഇടത് സര്‍ക്കാര്‍ അധികാരത്തിൽ എത്തിയ ശേഷം ടിപി കേസിലെ പ്രതികൾക്ക് ഇഷ്ടം പോലെ പരോൾ അനുവദിച്ച വാര്‍ത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അതിൽ ഏറ്റവും അധികം പരോൾ ദിവസങ്ങൾ അനുവദിക്കപ്പെട്ടതും കുഞ്ഞനന്തനാണ്. 

തുടര്‍ന്ന് വായിക്കാം: ടിപി കേസ് പ്രതികൾക്ക് ഇഷ്ടം പോലെ പരോൾ: കൂടുതൽ കിട്ടിയത് കുഞ്ഞനന്തന്...

 

click me!