സനൂപ് വധം; ഒരാള്‍ക്കൂടി പിടിയില്‍, അറസ്റ്റിലായവരുടെ എണ്ണം ഏഴായി

Published : Oct 16, 2020, 06:53 PM IST
സനൂപ് വധം; ഒരാള്‍ക്കൂടി പിടിയില്‍, അറസ്റ്റിലായവരുടെ എണ്ണം ഏഴായി

Synopsis

പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ സനൂപിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതിയും സനൂപിനെ കുത്തുകയും ചെയ്ത നന്ദൻ അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെത്തിയത്. 

തൃശ്ശൂർ: ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പിയു സനുപിനെ കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ക്കൂടി പിടിയില്‍. ഇയ്യാല്‍ സ്വദേശി ഷമീർ ആണ് പിടിയിൽ ആയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ സനൂപിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയിരുന്നു.

ഒന്നാം പ്രതിയും സനൂപിനെ കുത്തുകയും ചെയ്ത നന്ദൻ അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെത്തിയത്. കേസിൽ നേരത്തെ അറസ്റ്റിലായ സുജയ്കുമാര്‍, സുനീഷ് എന്നിവരെ കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'
ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്