'മിന്നൽ മുരളി'യുടെ സെറ്റ് തകർത്ത സംഭവം; രണ്ടാം പ്രതി അറസ്റ്റിൽ

Web Desk   | Asianet News
Published : May 25, 2020, 10:15 PM ISTUpdated : May 26, 2020, 03:49 PM IST
'മിന്നൽ മുരളി'യുടെ സെറ്റ് തകർത്ത സംഭവം; രണ്ടാം പ്രതി അറസ്റ്റിൽ

Synopsis

കേസിലെ രണ്ടാം പ്രതി രാഹുൽ ആണ്  അറസ്റ്റിലായത്.  ആക്രമണത്തിന് നേതൃത്വം നൽകിയ കാരി രതീഷിനെയും കാലടി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.

കൊച്ചി: കാലടി മണപ്പുറത്ത് സിനിമാസെറ്റ് അടിച്ചു തകർത്ത  കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി രാഹുൽ ആണ്  അറസ്റ്റിലായത്.  ആക്രമണത്തിന് നേതൃത്വം നൽകിയ കാരി രതീഷിനെയും കാലടി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. കൊലക്കേസ് പ്രതിയും കുപ്രസിദ്ധഗുണ്ടയുമാണ് കാരി രതീഷ്.

അങ്കമാലിയിൽ നിന്നാണ് കാരി രതീഷിനെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പങ്കാളികളായ മൂന്ന് പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവരെല്ലാവരും തീവ്രഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്തിന്‍റെയും ബജ്‍രംഗദളിന്‍റെയും പ്രവർത്തകരുമാണ്. 

Read Also: 'സംഘപരിവാറിന് സാംസ്‌കാരിക ലോകത്തെ ഭയം'; സെറ്റ് തകര്‍ത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി...

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മിന്നൽ മുരളി. ഇതിന്‍റെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാർച്ചിൽ ക്രിസ്ത്യൻ ദേവാലയത്തിന്‍റെ സെറ്റ് ഇട്ടത്. ലോക്ക്ഡൗൺ കാരണം ചിത്രീകരണം നടന്നിരുന്നില്ല. 

ഇതിനിടെയാണ് ഇന്നലെ വൈകിട്ട് അഖില ഹിന്ദു പരിഷത്തിന്‍റെയും അവരുടെ യുവജന സംഘടനയായ ബംജ്റംഗദളിന്‍റെയും പ്രവര്‍ത്തകരെത്തി സെറ്റ് പൊളിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇവർ തന്നെ ഇതിന്‍റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. മിന്നല്‍ മുരളിയുടെ നിര്‍മ്മാതാവ് സോഫിയാ പോളിന് വേണ്ടി ചലച്ചിത്ര സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. തുടർന്നാണ് എഎസ്പി എം ജെ സോജന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ കേസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. കലാപം ഉണ്ടാക്കാൻ ശ്രമം, ഗൂ‍‍‍ഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അഞ്ച് എഎച്ച്പി പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുത്തിരിക്കുന്നത്.

Read Also: 'ഈ പണി നിങ്ങള്‍ ഏതെങ്കിലും പാറമടയില്‍ ചെയ്‍തിരുന്നെങ്കില്‍'; സിനിമാ സെറ്റ് തകര്‍ത്തവരെ പരിഹസിച്ച് ഷറഫുദ്ദീന്‍...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ല; പരാതി നൽകി കൊടിക്കുന്നിൽ സുരേഷ് എംപി, 'ഒഴിവാക്കിയത് പ്രോട്ടോക്കോളിന്റെ ലംഘനം'
'പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയത് അങ്ങേയറ്റത്തെ മര്യാദകേട്, റിയാസിനെ ഒഴിവാക്കിയത് കേരളത്തോടുള്ള വെല്ലുവിളി'; ചടങ്ങ് ബഹിഷ്കരിച്ച് എംബി രാജേഷ്