സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, പത്തനംതിട്ട സ്വദേശി കോട്ടയത്ത് മരിച്ചു

Published : May 29, 2020, 07:06 AM ISTUpdated : May 29, 2020, 02:05 PM IST
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, പത്തനംതിട്ട സ്വദേശി കോട്ടയത്ത് മരിച്ചു

Synopsis

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയാണ് മരിച്ചത്. വിദേശത്ത് നിന്ന് മടങ്ങിയെത്തി ചികിത്സ തേടിയ പ്രവാസിയാണ് മരിച്ചത്. 

കോട്ടയം: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട സ്വദേശി ജോഷിയാണ് (65) കൊവിഡ് ബാധിച്ച് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പുലർച്ചെ 2 മണിയോടെ ആയിരുന്നു മരണം. ഷാര്‍ജയില്‍ നിന്ന് ഈ മാസം 11-നാണ് നാട്ടിലെത്തിയത്. കടുത്ത പ്രമേഹ രോഗി ആയിരുന്നു ഇദ്ദേഹം. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന എട്ടാമത്തെ കൊവിഡ് മരണമാണ് ഇദ്ദേഹത്തിന്‍റേത്. 

18-ാം തീയതി മുതൽ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് ഈ മാസം 27-ാം തീയതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. അബുദാബിയിൽ നിന്ന് ഈ മാസം 11-ന് എത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് ചികിത്സയിലേക്ക് മാറ്റി. 

പ്രമേഹവും അമിതവണ്ണവും മൂലമാണ് അദ്ദേഹത്തിന്‍റെ ചികിത്സ ഫലപ്രദമാകാതിരുന്നതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. 94 കിലോ ആയിരുന്നു അദ്ദേഹത്തിന്‍റെ ശരീരവണ്ണം. കടുത്ത പ്രമേഹമുണ്ട് എന്ന് ബന്ധുക്കൾക്കോ രോഗിക്ക് തന്നെയോ അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ ഏറ്റക്കുറച്ചിലുകൾ വന്നിരുന്നു. പക്ഷേ, ഇന്നലെ രാത്രിയോടെ ഇദ്ദേഹത്തെ വെന്‍റിലേറ്ററിലാക്കേണ്ടി വന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. 

ഇദ്ദേഹത്തിന്‍റെ ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളേജിലെത്തിയിട്ടുണ്ട്. മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാകും സംസ്കരിക്കുക. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം കൊലപാതകം; കുട്ടിയുടെ അച്ഛൻ കുറ്റം സമ്മതിച്ചു
ദാവോസിൽ കേരളത്തിനും വൻ നേട്ടം! ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചെന്ന് പി രാജീവ്