സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ഉപ്പള സ്വദേശി

Published : Jul 18, 2020, 07:08 AM ISTUpdated : Jul 18, 2020, 09:06 AM IST
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ഉപ്പള സ്വദേശി

Synopsis

ഇന്നലെ രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. 

കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കാസര്‍കോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ദീർഘകാലമായി ചികിത്സയിലായിരുന്നു നഫീസ. ജൂലൈ 11 നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നഫീസയുടെ വീട്ടിലെ എട്ട് പേർക്ക്  രോഗം സ്ഥിരീകരിച്ചിരുന്നു. നഫീസയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.

ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമെന്നാണ് ഡിഎംഒ വ്യക്തമാക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉപ്പള കുന്നിൽ മുഹയദീൻ ജുമാ മസ്ജിദിൽ മൃതദേഹം സംസ്‍ക്കരിക്കും. കൂടുതല്‍ രോഗികളുള്ള കാസര്‍കോട്ടെ ഉപ്പള, ചെങ്കള പഞ്ചായത്തുകളില്‍ വലിയ ജാഗ്രതയാണുള്ളത്. 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്