സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തിരുവനന്തപുരം സ്വദേശി സ്വകാര്യ ആശുപത്രിയില്‍ മരിച്ചു, ആകെ മരണം 43 ആയി

Published : Jul 19, 2020, 11:14 PM ISTUpdated : Jul 20, 2020, 06:43 AM IST
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തിരുവനന്തപുരം സ്വദേശി സ്വകാര്യ ആശുപത്രിയില്‍ മരിച്ചു, ആകെ മരണം 43 ആയി

Synopsis

ഇയാളുടെ മരണത്തോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 43 ആയി ഉയർന്നു. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രൻ ആണ് മരിച്ചത്. 56 വയസ്സായിരുന്നു. കൊവിഡ് ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. തിരുവനന്തപുരം ജില്ലയിൽ മരണപ്പെടുന്ന ഒൻപതാമത്തെ കൊവിഡ് രോഗിയാണ് ജയചന്ദ്രൻ. ഇയാളുടെ മരണത്തോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 43 ആയി ഉയർന്നു. 

സംസ്ഥാനത്തെ കൊവിഡിൻ്റെ സാമൂഹിക വ്യാപനം നടന്നതായി സർക്കാർ ആദ്യം സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം ജില്ലയിൽ ആകെ നിലവിൽ ലോക്ക് ഡൌൺ ബാധകമാണ്. തീരപ്രദേശങ്ങളെ ക്രിട്ടിക്കൽ സോണായി കണക്കാക്കി ട്രിപ്പിൾ ലോക്ക് ഡ‍ൗൺ ഏ‍ർപ്പെടുത്തിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല', പ്രതികരിച്ച് രാജു എബ്രഹാം
വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട റാം നാരായണന്‍റെ ശരീരത്തിൽ 40ലധികം മുറിവുകള്‍, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്