തൊടുപുഴയിൽ മൂന്നംഗ കുടുംബം വിഷം കഴിച്ച സംഭവം: ചികിത്സയിലായിരുന്ന മകളും മരിച്ചു

Published : Feb 05, 2023, 10:33 AM IST
തൊടുപുഴയിൽ മൂന്നംഗ കുടുംബം വിഷം കഴിച്ച സംഭവം: ചികിത്സയിലായിരുന്ന മകളും മരിച്ചു

Synopsis

കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയോടെയാണ് മൂവരെയും വിഷം കഴിച്ച് അതീവ ഗുരുതരാവസ്ഥയില്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുന്നത്

തൊടുപുഴ: തൊടുപുഴയിൽ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. ആൻ്റണി - ജെസി ദമ്പതികളുടെ മകൾ സിൽനയാണ് മരിച്ചത്. ചികിത്സയിലിരിക്കെ ആൻ്റണിയും, ജെസിയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന സിൽന വെൻ്റിലേറ്ററിൽ തുടരുകയായിരുന്നുവെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെട്ടു. കടബാധ്യതയെ തുടർന്നാണ് കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്. 

സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കടബാധ്യത  എങ്ങനെയുണ്ടായി പലിശക്കാരുടെ ഭീക്ഷണിയുണ്ടായിരുന്നോ എന്നൊക്കെയാണ് പോലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയോടെയാണ് മൂവരെയും വിഷം കഴിച്ച് അതീവ ഗുരുതരാവസ്ഥയില്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുന്നത്.  എത്തിച്ചപ്പോഴേക്കും വിഷം കഴിച്ച് ഒരുമണിക്കൂര്‍ കഴിഞ്ഞരുന്നു. അതീവ ഗുരതരാവസ്ഥയില്‍ മൂവരെയും അപ്പോള്‍തന്നെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇവരിൽ ആൻ്റണിയുടെ ഭാര്യ ജെസ്സി അടുത്ത ദിവസം തന്നെ മരണത്തിന് കീഴടങ്ങി ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചായിരുന്നു മരണം. വ്യാഴാഴ്ച ആൻ്റണിയും മരണത്തിന് കീഴടങ്ങി. 

തൊടുപുഴ ഗാന്ധി സ്ക്വയറിനടുത്ത് ബേക്കറി നടത്തുന്നയാളാണ് ആൻറണി. ഇദ്ദേഹത്തിന് 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നുവെന്ന്  ബേക്കറിയിലെ തൊഴിലാളികളും നാട്ടുകാരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം ബാങ്കുകളിൽ നിന്നും ജപ്തി ഭീഷണിയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം