തേങ്കുറിശ്ശി ദുരഭിമാനക്കൊല: ഒരാൾ കൂടി കോടതിയില്‍ മൊഴിമാറ്റി

Published : Jan 18, 2023, 08:58 PM ISTUpdated : Jan 18, 2023, 08:59 PM IST
തേങ്കുറിശ്ശി ദുരഭിമാനക്കൊല: ഒരാൾ കൂടി കോടതിയില്‍ മൊഴിമാറ്റി

Synopsis

2020 ഡിസംബർ 25നാണ് തേങ്കുറുശ്ശി  ഇലമന്ദം സ്വദേശി അനീഷ് കൊല്ലപ്പെട്ടത്. 

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ ഒരാൾ കൂടി കൂറുമാറി. പ്രതികളിലൊരാളായ സുരേഷ് കുമാറിൻ്റെ ഭാര്യ വസന്തകുമാരിയാണ് കോടതിയിൽ മൊഴിമാറ്റിയത്. നേരത്തെയും കേസിൽ പ്രതികളുടെ ബന്ധുക്കളായ ചില സാക്ഷികൾ മൊഴി തിരുത്തിയിരുന്നു. സാക്ഷിപ്പട്ടികയിൽ 63 മുതൽ 71 വരെയുള്ളവരുടെ വിസ്താരമായിരുന്നു ഇന്നുണ്ടായത്. 

അടുത്ത വിചാരണ ഈ മാസം 21ന് നടക്കും. 2020 ഡിസംബർ 25നാണ് തേങ്കുറുശ്ശി  ഇലമന്ദം സ്വദേശി അനീഷ് കൊല്ലപ്പെട്ടത്. അനീഷും ഹരിതയും പ്രണയിച്ചാണ് വിവാഹിതരായത്. ഹരിതയുടെ വീട്ടുകാർ കല്യാണത്തിന് എതിരായിരുന്നു.  ഇതേതുടർന്നുണ്ടായ  വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. കേസിൽ ആകെ 110 സാക്ഷികളാണ് ഉള്ളത്. 

PREV
click me!

Recommended Stories

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം