
തിരുവനന്തപുരം: വിവാദങ്ങള്‍ കത്തിനില്‍ക്കെ അടൂര്‍ ഗോപാലകൃഷ്ണനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തര്‍ ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍റ് അംബാസിഡറാണ് അടൂരെന്ന് പിണറായി പറഞ്ഞു. ജാതി വിവേചനത്തിനെതിരെ കെ ആര്‍ നാരായണണ്‍ ഇസ്റ്റിറ്റ്യൂട്ടില്‍ തുടങ്ങിയ സമരം കനത്ത് നില്‍ക്കുമ്പോഴാണ് സ്ഥാപനത്തിന്‍റെ തലപ്പത്തുള്ള, ആരോപണ വിധേയനായ അടുരിന് മുഖ്യമന്ത്രിയുടെ പ്രശംസ.
ദേശാഭിമാനിയുടെ 80 ആം വാര്‍ഷികാഘോഷ ചടങ്ങിലാണ് പരാമര്‍ശം. ലോകം കണ്ട മികച്ച സംവിധായകനാണ് അടൂര്‍. അന്തര്‍ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറാണ് അദ്ദേഹം. സിനിമയോട് അദ്ദേഹത്തിന് എന്നും അടങ്ങാത്ത അഭിനിവേശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമഗ്രസംഭാവനയ്ക്കുള്ള സിപിഎം മുഖപത്രത്തിന്‍റെ പുരസ്കാരം അടൂരിന് സമ്മാനിച്ചു. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളെല്ലാം ജനം വിശ്വസിക്കുന്ന കാലമാണ് ഇതെന്നായിരുന്നു അടൂര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞത്. അടൂരിനെ ജാതിവാദി എന്ന് വിളിക്കുന്നതിനെ വിമര്‍ശിച്ച് നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും പരസ്യനിലപാട് പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam