കടം വാങ്ങിയ പണം തിരികെ കിട്ടാന്‍ 14 കാരനെ തട്ടിക്കൊണ്ടുപോയി, ഫിസിയോതെറാപിസ്റ്റ് പിടിയില്‍

Published : Sep 08, 2022, 08:53 PM ISTUpdated : Sep 09, 2022, 05:01 PM IST
കടം വാങ്ങിയ പണം തിരികെ കിട്ടാന്‍ 14 കാരനെ തട്ടിക്കൊണ്ടുപോയി, ഫിസിയോതെറാപിസ്റ്റ് പിടിയില്‍

Synopsis

നേരത്തെ അറസ്റ്റിലായ മാര്‍ത്താണ്ഡം സ്വദേശി ബിജുവിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. 

കൊല്ലം: കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ സൈദലിയാണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ക്വട്ടേഷന്‍ നൽകിയ ഫിസിയോതെറാപിസ്റ്റ് സൈദലി പിടിയിലായത്. നേരത്തെ അറസ്റ്റിലായ മാര്‍ത്താണ്ഡം സ്വദേശി ബിജുവിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പതിനാലുകാരന്‍റെ അമ്മ, 10 ലക്ഷം രൂപ ഫിസിയോതെറാപ്പിസ്റ്റിന്‍റെ അമ്മയുടെ കയ്യിൽ നിന്നും വാങ്ങിയിരുന്നു. ഈ പണം തിരികെ വാങ്ങിയെടുക്കാനാണ് പ്രതി ക്വട്ടേഷന്‍ നൽകിയത്. മാര്‍ത്താണ്ഡത്തെ ക്വട്ടേഷന്‍ സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ. 

തിങ്കളാഴാച്ച രാത്രിയാണ് പതിനാലുകാരനെ ഒന്‍പതംഗ സംഘം തട്ടിക്കൊണ്ട് പോയത്. അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. എതിർത്ത സഹോദരിയെ അടിച്ചുവീഴ്ത്തിയാണ് കുട്ടിയെ ബലമായി കാറിൽ കയറ്റികൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരാണ് ഇതുവരെ പിടിയിലായത്. ഇനി ക്വട്ടേഷന്‍ സംഘത്തിലെ ഏഴു പേർ പിടിയിലാകാനുണ്ട്. ഇവര്‍ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ മുഴുവൻ പ്രതികളേയും കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

വൈത്തിരിയിൽ കൊക്കയില്‍ വീണ് ഒരാള്‍ മരിച്ചു,നിയന്ത്രണമുള്ള വനഭാഗത്ത് സഞ്ചാരികളെങ്ങനെയെത്തി, അന്വേഷണം

വൈത്തിരിയിൽ കൊക്കയിലേക്ക് വീണ സഞ്ചാരികളിൽ ഒരാൾ മരിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. വൈത്തിരി മേലെ തളിമല ഭാഗത്തെ കൊക്കയിലാണ് കൽപ്പറ്റ പെരുന്തട്ട സ്വദേശികളായ അഞ്ചുപേർ വീണത്. അഭിജിത്തിനെ കൂടാതെ മറ്റൊരാൾക്ക് കൂടി പരിക്കുണ്ട്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സഞ്ചാര നിയന്ത്രണമുള്ള വനഭാഗത്ത് യുവാക്കളുടെ സംഘം എങ്ങനെയെത്തിയെന്നത് പോലീസ് അന്വേഷിച്ച് വരികയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെപിസിസി അധ്യക്ഷ ചുമതല; പരിഗണനയിൽ കൊടിക്കുന്നിലും കെസി ജോസഫും, ചെന്നിത്തലയെ പ്രചാരണസമിതി അധ്യക്ഷനാക്കും
'ഇത്തരം പ്രസ്താവന നടത്തുന്നവർ വിളഞ്ഞല്ല പഴുത്തതെന്ന് കരുതിയാൽ മതി'; സജി ചെറിയാനെതിരെ ജി സുധാകരന്‍റെ പരോക്ഷ വിമർശനം