മലപ്പുറത്ത് വ്യാപാരിയെ ഹണിട്രാപ്പിൽ കുരുക്കി സ്വർണ്ണവും പണവും കാറും തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

By Web TeamFirst Published Jul 7, 2022, 10:49 PM IST
Highlights

അടക്കവ്യാപാരിയായ പരാതിക്കാരനെ എടപ്പാളിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ആദ്യം എടപ്പാൾ അണ്ണക്കമ്പാടിലെ ക്വാട്ടേഴ്സില്‍ കൊണ്ട് പോയി വ്യാപാരിയെ ശാരീരികമായി ഉപദ്രവിച്ചു.

മലപ്പുറം: ഹണി ട്രാപ്പില്‍പ്പെടുത്തി വ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ ഒരാളെക്കൂടി മലപ്പുറം ചങ്ങരംകുളം പൊലീസ് പിടികൂടി. പെരുമ്പടപ്പ് സ്വദേശി ഹരിഹരനാണ് പിടിയിലായത്. കേസില്‍ നേരത്തെ പത്തു പേര്‍ പിടിയിലായിരുന്നു. 2020- ൽ ആണ് കേസിന് ആസ്പദമായ സംഭവം. 

അടക്കവ്യാപാരിയായ പരാതിക്കാരനെ എടപ്പാളിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ആദ്യം എടപ്പാൾ അണ്ണക്കമ്പാടിലെ ക്വാട്ടേഴ്സില്‍ കൊണ്ട് പോയി വ്യാപാരിയെ ശാരീരികമായി ഉപദ്രവിച്ചു. പിന്നീട് വയനാട്ടിലെ റിസോർട്ടിലേക്ക് കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. പരാതിക്കാരൻ്റെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണ്ണവും, കയ്യിൽ ഉണ്ടായിരുന്ന പണവും തട്ടിപ്പ് സംഘം കവർന്നിരുന്നു. 

വ്യാപാരിയുടെ ആഡംബരക്കാറും പിടിച്ചെടുത്തിരുന്നു. ഇദ്ദേഹത്തിൻ്റെ മുപ്പത്തിയാറ് ലക്ഷത്തോളം രൂപയാണ് സംഘം കവര്‍ന്നത്. കേസില്‍ പത്ത് പ്രതികളെ പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഹരിഹരൻ സംഭവം നടന്ന അന്ന് മുതൽ ഒളിവിൽ പോയതായിരുന്നു. മേലാറ്റൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചങ്ങരംകുളം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പിടികൂടിയത്. കേസില്‍ ഇനി രണ്ട് പേര്‍കൂടി പിടിയിലാകാനുണ്ട്. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ജിഎസ്‌ടി നിരക്ക് വർധന: വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് പ്രതിഷേധം, ജൂലൈ 27 മുതൽ സമരം

സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ്; വിതരണം പ്രതിസന്ധിയിൽ ആയേക്കും, എതിർപ്പുമായി റേഷൻ ഡീലേഴ്സ് അസോസിയേഷൻ

കോഴിക്കോട്: സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ ആയേക്കും. എതിർപ്പുമായി റേഷൻ ഡീലേഴ്സ് അസോസിയേഷൻ രംഗത്തെെത്തിയ സാഹചര്യത്തിലാണിത്. കൊവിഡ് കാലത്തെ കിറ്റ് വിതരണത്തിൻ്റെ കമ്മീഷൻ തുക ഇതുവരെ നൽകിയിട്ടില്ല.കമ്മിഷൻ തുക ഉടൻ നൽകാൻ ഹൈകോടതി ഉത്തരവ് നൽകി 5 മാസം ആയിട്ടും സർക്കാരിന് അനക്കമില്ലെന്നാണ് റേഷന്‍ ഡീലേഴ്സിന്‍റെ ആരോപണം.

കിറ്റ് വിതരണത്തിന് കമ്മീഷൻ നൽകാൻ ആകില്ലെന്ന സർക്കാർ നിലപാടിനോട് യോജിക്കാൻ ആകില്ലെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ  സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി പറഞ്ഞു. ഓണത്തിന് ഇത്തവണയും പ്രത്യേക സൗജന്യ സ്പെഷൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. 13 ഇനങ്ങൾ വിതരണം ചെയ്യാനാണ് ആലോചന. കഴിഞ്ഞ തവണ 15 ഇനങ്ങ‍ളായിരുന്നു കിറ്റിലുണ്ടായിരുന്നത്.

സൗജന്യ ഭക്ഷ്യ കിറ്റ് ഹിറ്റായി; പക്ഷേ, കമ്മീഷൻ തുകയുടെ കുടിശ്ശിക തീർക്കാതെ സർക്കാർ, വെട്ടിലായി റേഷൻ കടയുടമകൾ

കൊവിഡ് കാലത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്ത സൗജന്യ ഭക്ഷ്യ കിറ്റിന്‍റെ കമ്മീഷൻ തുകയുടെ കുടിശ്ശിക തീർക്കാതെ സർക്കാർ. റേഷൻ കടയുടമകൾക്ക് ആദ്യ രണ്ട്മാസത്തെ കമ്മീഷൻ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തൊട്ടാകെ 50 കോടി 86 ലക്ഷം രൂപയാണ് കൊടുത്ത് തീർക്കാനുള്ളത്.

click me!