സുഹൃത്തുമായുള്ള വാക്കേറ്റം സംഘർഷത്തിലെത്തി: തിരുവനന്തപുരത്ത് യുവാവിന് തലയ്ക്ക് വെട്ടേറ്റു

Published : Jul 07, 2022, 09:34 PM IST
സുഹൃത്തുമായുള്ള വാക്കേറ്റം സംഘർഷത്തിലെത്തി: തിരുവനന്തപുരത്ത് യുവാവിന് തലയ്ക്ക് വെട്ടേറ്റു

Synopsis

 ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് വെട്ടിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു

തിരുവനന്തപുരം: നഗരത്തിൽ വീണ്ടും അക്രമം. ഇടപ്പഴിഞ്ഞിയിൽ യുവാവിന് വെട്ടേറ്റു.  ഇടപ്പഴിഞ്ഞി സ്വദേശി ജയേഷിനാണ് സുഹൃത്തിൻ്റെ ആക്രമണത്തിൽ തലയ്ക്ക് വെട്ടേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, സംഭവത്തിൽ ജയേഷിൻ്റെ സുഹൃത്ത് ആയിരുന്ന രാകേഷിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് വെട്ടിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ജയേഷ് അസഭ്യം പറഞ്ഞതാണ് ആക്രമിക്കാൻ കാരണമെന്നാണ് രാകേഷ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പിച്ചാത്തി കൊണ്ട് തലയ്ക്ക് പിന്നിലായി വെട്ടുകയായിരുന്നു. 

PREV
click me!

Recommended Stories

നടിമാരുടെ തുറന്നു പറച്ചിലില്‍ മലയാള സനിമാ ലോകം പൊള്ളി, ആദ്യ സ്ത്രീ കൂട്ടായ്മ പിറവിയെടുത്തു; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയെ രണ്ട് തട്ടിലാക്കി
രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ; അസാധാരണമായിരുന്നില്ല വിചാരണക്കോടതിയുമായുള്ള തർക്കം, നടിയെ ആക്രമിച്ച കേസിലുണ്ടായത് നാടകീയമായ നീക്കങ്ങൾ