ഇടുക്കിയില്‍ ഒരാള്‍ക്കൂടി ആശുപത്രി വിട്ടു; ഇനി ചികിത്സയിലുള്ളത് പതിമൂന്ന് പേര്‍

By Web TeamFirst Published May 1, 2020, 5:08 PM IST
Highlights

ഇവരിൽ പത്തു പേരുടെ പുതിയ പരിശോധനാ  ഫലങ്ങള്‍ നെഗറ്റീവാണ്. ഒരു ഫലം കൂടി നെഗറ്റീവായാല്‍ ഇവര്‍ക്കും ആശുപത്രി വിടാം. 

നെടുങ്കണ്ടം: ഇടുക്കിയില്‍ കൊവിഡ് മുക്തയായ നെടുങ്കണ്ടം സ്വദേശി ആശുപത്രി വിട്ടു. ചെന്നൈയില്‍ നിന്ന് രോഗം ബാധിച്ച 26 കാരിയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.  ഇതോടെ ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം പതിമൂന്നായി കുറഞ്ഞു. ഇവരിൽ പത്തു പേരുടെ പുതിയ പരിശോധനാ  ഫലങ്ങള്‍ നെഗറ്റീവാണ്. ഒരു ഫലം കൂടി നെഗറ്റീവായാല്‍ ഇവര്‍ക്കും ആശുപത്രി വിടാം. അതേസമയം ലോക്ക് ഡൗണ്‍ കാലാവധി മെയ് 3ന് അവസാനിക്കാനിരിക്കെ രാജ്യത്തെ റെഡ് സോണുകളുടെ പുതിയ പട്ടിക കേന്ദ്രം പുറത്തിറക്കി.

കേരളത്തില്‍ റെഡ് സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കണ്ണൂര്‍, കോട്ടയം ജില്ലകളെ മാത്രമാണ്. വയനാടും എറണാകുളവും ഗ്രീൻ സോണിലും ബാക്കി പത്ത് ജില്ലകൾ ഓറഞ്ച് സോണിലുമാണ് ഉള്ളത്. 21 ദിവസത്തിൽ പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകൾ എന്ന നിലയിലാണ് വയനാടും എറണാകുളവും ഗ്രീൻസോണിലായത്. 14 ദിവസത്തിൽ പുതിയ കേസുകൾ ഇല്ലാത്ത ജില്ലകളാണ് ഓറഞ്ച് സോണിൽ.  

മെയ് 3ന് ശേഷവും റെഡ് സോണുകൾ പൂര്‍ണമായി അടിച്ചടണം. സമാന നിയന്ത്രണം ഓറഞ്ച് സോണിലും തുടരും. ഗ്രീൻ സോണിൽ നിയന്ത്രണങ്ങളോടെ ഇളവുകൾ നൽകും. ഇതിനായി പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കും. കഴിഞ്ഞതവണ കേരളം ഉൾപ്പടെ ചില സംസ്ഥാനങ്ങൾ പട്ടിക  മാറ്റിയിരുന്നു.  ഈ സാഹചര്യത്തിൽ  കൂടുതൽ ജില്ലകളെ ഗ്രീൻസോണിലേക്ക് മാറ്റരുതെന്ന്  പ്രത്യേക നിർദ്ദേശവും ആരോഗ്യ സെക്രട്ടറി നല്‍കിയിട്ടുണ്ട്. റെഡ് സോണിൽ പുതിയ ജില്ലകളെ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് തടസ്സമില്ല എന്നതുകൊണ്ട്  കൂടുതൽ നിയന്ത്രണങ്ങൾ കേരളത്തിന് തീരുമാനിക്കാം.


 

click me!