മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ്; രോ​ഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തി 42 ദിവസത്തിന് ശേഷം

Published : May 01, 2020, 04:28 PM ISTUpdated : May 01, 2020, 04:37 PM IST
മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ്; രോ​ഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തി 42 ദിവസത്തിന് ശേഷം

Synopsis

കൊവിഡ് ബാധിച്ച് ഏപ്രിൽ പതിനൊന്നിന് മരിച്ച മഹ്റൂഫ് എന്നയാളുടെ അയൽക്കാരനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. എന്നാൽ മരിച്ചയാളുമായി ഇയാൾക്ക് സമ്പർക്കം ഒന്നുമില്ലായിരുന്നു.

മാഹി: മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാഹി ചെറുകല്ലായി സ്വദേശിയായ 61കാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ ഇയാൾ 42 ദിവസങ്ങൾക്ക് ശേഷമാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. മാര്‍ച്ച് 19 നാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയ ഇയാള്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നു. 

മാർച്ച് 19 ന് കരിപ്പൂരിൽ എയർഇന്ത്യ വിമാനത്തിൽ വന്നിറങ്ങിയ ഇയാൾ ടാക്സിയിൽ മയ്യഴിയിലെ ചെറുകല്ലായിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ മാഹി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങളില്ലാതിരുന്ന ഇയാളുടെ സ്രവ പരിശോധന കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടത്തിയത്. 

കൊവിഡ് ബാധിച്ച് ഏപ്രിൽ പതിനൊന്നിന് മരിച്ച മഹ്റൂഫ് എന്നയാളുടെ അയൽക്കാരനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. എന്നാൽ മരിച്ചയാളുമായി ഇയാൾക്ക് സമ്പർക്കം ഒന്നുമില്ലായിരുന്നു എന്നാണ് അറിയുന്നത്. മെഹറൂഫ് മരിച്ചതിന് പിന്നാലെ ചെറുകല്ലായി പ്രദേശം പൂർണമായി അടച്ചിരുന്നു. അതേസമയം, ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയ രണ്ട് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി