Omicron : റഷ്യയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ ഒരാൾക്ക് കൂടി കൊവിഡ് ; ജനിതക പരിശോധന നടത്തുന്നു

By Web TeamFirst Published Dec 6, 2021, 7:13 AM IST
Highlights

വിമാനത്താവളത്തിലെ പരിശോധനയിൽ നെഗറ്റിവ് ആയിരുന്നു . ഇയാളുടെ കുടുംബത്തിലെ മറ്റു 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

തിരുവനന്തപുരം: റഷ്യയിൽ(russia) നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ ഒരാൾക്ക് കൂടി കൊവിഡ്(covid).തിരുവനന്തപുരം വിമാനത്താവളം (trivandrim airport)വഴി 29ന് എത്തിയ ആൾക്ക് ആണ് കോവിഡ് . വിമാനത്താവളത്തിലെ പരിശോധനയിൽ നെഗറ്റിവ് ആയിരുന്നു . ഇയാളുടെ കുടുംബത്തിലെ മറ്റു 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ നിരീക്ഷണത്തിൽ ആയിരുന്നു 

ഇതേ സംഘത്തിലെ ഒരാളുടെ സാമ്പിൾ ജനിതക പരിശിധനയ്ക്ക് അയച്ചിരിക്കുകയാണ് . 30 അംഗ സംഘത്തിൽ കൊച്ചി വിമാനതാവളത്തിൽ ഇറങ്ങിയവരെ പരിശോധിച്ചു നിരീക്ഷണത്തിൽ ആക്കുന്നതിൽ വീഴ്ച ഉണ്ടായിരുന്നു.

ഒമിക്രോണിൽ കേന്ദ്ര മാർഗനിർദേശം നടപ്പാക്കുന്നതിന് മുൻപ് കേരളത്തിലെത്തിയവരെ കണ്ടെത്തി മുൻകരുതലെടുക്കുന്നതിൽ വീഴ്ച്ച സംഭവിച്ചു. നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ പൂർണമായും നിരീക്ഷണത്തിലാക്കുന്നത് വൈകി. സംഘത്തിൽ ഏറ്റവും കൂടുതൽ പേർ വിമാനമിറങ്ങിയ എറണാകുളത്താണ് പലരും പരിശോധന പോലുമില്ലാതെ കടന്നുപോയത്. ഇക്കാര്യത്തിൽ യാത്രാസംഘത്തിൽ ഒപ്പമുണ്ടായിരുന്നയാൾ തന്നെ പരാതി നൽകിയെങ്കിലും ഇടപെടലുണ്ടായില്ല. കോവിഡ് പോസിറ്റിവായ ആളുടെ സാംപിൾ ശൻിയാഴ്ച മാത്രമാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്.

28ന് റഷ്യയിൽ നിന്ന് വിനോദസഞ്ചാരം കഴിഞ്ഞ തിരികെയെത്തിയ മുപ്പതംഗ സംഘത്തിൽ പലരും പരിശോധന പോലുമില്ലാതെ കടന്നുപോയ വിവരം നേരത്തെ പുറത്തുവന്നിരുന്നു. പരിശോധിക്കുമെന്ന് സർക്കാരും പറഞ്ഞിരുന്നു. ഇതിൽ 2ന് സാംപിളെടുത്ത കോട്ടയം സ്വദേശിയാണ് പിന്നീട് കോവിഡ് പോസിറ്റീവായത്. 

click me!