Poovar drug party : പൂവാറില്‍ സംഘടിപ്പിച്ചത് 17 ലഹരി പാര്‍ട്ടികള്‍; മേല്‍നോട്ടം ലഹിച്ചത് അക്ഷയ് മോഹന്‍

By Web TeamFirst Published Dec 6, 2021, 7:06 AM IST
Highlights

പൂവാര്‍ കാരയ്‌ക്കോട് റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടി കേസില്‍ അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായ അക്ഷയ് മോഹന്‍, അഷ്‌ക്കര്‍, പീറ്റര്‍ ഷാന്‍ എന്നിവരാണ് ലഹരി പാര്‍ട്ടിയുടെ സംഘാടകരെന്ന് എക്‌സൈസ് കണ്ടെത്തിയത്.
 

തിരുവനന്തപുരം: പൂവാറിലെ ലഹരി പാര്‍ട്ടി (Poovar drugb party))  കാരക്കാട് റിസോര്‍ട്ടില്‍ ആറ് മാസത്തിനിടെ നടന്നത് 17 ലഹരി പാര്‍ട്ടികള്‍. എല്ലാത്തിനും മേല്‍നോട്ടം വഹിച്ചത് അക്ഷയ് മോഹന്‍ (Akshay Mohan)  റെയ്ഡ് നടന്ന ഇന്നലെയും ഇന്നും ലഹരി പാര്‍ട്ടി നടത്താന്‍ പദ്ധതിയിട്ടു. ശനിയാഴ്ച നടന്ന ലഹരിപാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് (Asianet News) ലഭിച്ചു. ഗോവ, മഹാരാഷ്ട്ര , ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്. പിടിയിലാവരുടെ വീടുകളില്‍ എക്‌സൈസ് റെയ്ഡ് നടത്തി. പൂവാര്‍ കാരയ്‌ക്കോട് റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടി കേസില്‍ അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായ അക്ഷയ് മോഹന്‍, അഷ്‌ക്കര്‍, പീറ്റര്‍ ഷാന്‍ എന്നിവരാണ് ലഹരി പാര്‍ട്ടിയുടെ സംഘാടകരെന്ന് എക്‌സൈസ് കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്നാണ് ഹരിവസ്തുക്കളെത്തിച്ചതെന്നാണ് ഇവരുടെ മൊഴി.

മുഖ്യപ്രതിയും ഡിജെ സംഘാടകനുമായ ആര്യനാട് സ്വദേശി അക്ഷയ് മോഹന്‍ മുന്‍പും ലഹരി മരുന്ന കച്ചവടം നടത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മുഖ്യപ്രതികള്‍ ഉള്‍പ്പെടെ 19 പേരെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മൂന്ന് പേരൊഴികെ മറ്റുളളവരെല്ലാം പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയവരായതിനാല്‍ ജാമ്യം നല്‍കി വിട്ടയക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം പുറത്ത് പോയ 32 പേരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങി.

കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്ത അക്ഷയ് 22 ദിവസം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. നിര്‍വാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരില്‍ കേരളത്തിനകത്തും പുറത്തുമായി അക്ഷയ് ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 

click me!