
ദില്ലി: കേരളത്തിലെ റെയിൽവേ വികസനത്തിന് രാഷ്ട്രീയ അടിസ്ഥാനത്തിൽ വിവേചനം കാണിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് .372 കോടി മാത്രമാണ് യുപിഎ സര്‍ക്കാര്‍ നൽകിയത്. മോദി ഭരണത്തിൽ 2744 കോടി കിട്ടി. മൂന്ന് പുതിയ റെയിൽവേ കോറിഡോറുകളിൽ തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയിൽ കേരളത്തിനും വലിയ ഗുണം ലഭിക്കും. റെയിൽവേ പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും കൂടുതൽ പിന്തുണ വേണം.
സിൽവർ ലൈനിൽ കേരളത്തിന്‍റെ ഭാഗത്ത് നിന്നും പിന്നീട് താത്പര്യം ഒന്നും കണ്ടില്ല. പദ്ധതി ഉപേക്ഷിച്ചോയെന്ന് കേരള സർക്കാരിനോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. 3 പുതിയ കോറിഡോർ 40900 കിലോ മീറ്റര്‍ പുതിയ ട്രാക്കുകൾ നിർമ്മിക്കും.ഓരോ ആഴ്ചയും ഒരു പുതിയ വന്ദേ ഭാരത് ഇറക്കും.വന്ദേ സ്ലീപ്പർ , വന്ദേ മെട്രോ അടുത്ത വർഷം തുടങ്ങും. കേരളത്തിൽ വന്ദേഭാരത് നന്നായി പ്രവർത്തിക്കുന്നുവെന്നും റെയിൽവേ മന്ത്രി അറിയിച്ചു,