ട്രെയിൻ തട്ടി പരിക്കേറ്റയാളെ ആശുപത്രിയിലാക്കി കൂട്ടാളികൾ പണവുമായി മുങ്ങി; മുക്കുപണ്ട തട്ടിപ്പിൽ ഒരാൾ പിടിയിൽ

Published : Jul 23, 2024, 08:25 AM IST
ട്രെയിൻ തട്ടി പരിക്കേറ്റയാളെ ആശുപത്രിയിലാക്കി കൂട്ടാളികൾ പണവുമായി മുങ്ങി; മുക്കുപണ്ട തട്ടിപ്പിൽ ഒരാൾ പിടിയിൽ

Synopsis

. പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തൃശൂര്‍:ചാലക്കുടിയിലെ മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തു. അസം സ്വദേശി അബ്ദുൾ സലാമാണ് കസ്റ്റഡിയിലായത്. പണവുമായി രക്ഷപ്പെടുന്നതിനിടെ നാലംഗ സംഘത്തിലെ ട്രെയിൻ തട്ടി പരിക്കേറ്റയാളാണ് പിടിയിലായത്. പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പരിക്കേറ്റ ഇയാളെ ആശുപത്രിയിലാക്കി പ്രതികളായ മറ്റു മൂന്നുപേർ കടന്നുകളയുകയായിരുന്നു.ഡിസ്ചാർജ് ആകുന്ന മുറയ്ക്ക് സലാമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. തട്ടിയെടുത്ത പണം മറ്റുള്ളവർ കൊണ്ടുപോയെന്ന് പിടിയിലായ സലാം മൊഴി നൽകി.സ്വർണ്ണം നൽകാമെന്നു പറഞ്ഞ് നാദാപുരം സ്വദേശികളിൽ നിന്ന് 4 ലക്ഷം തട്ടിപ്പറിച്ചോടുകയായിരുന്നു.

ചാലക്കുടി പുഴയിലെ റെയില്‍വെ പാളത്തിലൂടെ ഓടുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിക്കുശേഷം നാലുപേരില്‍ ഒരാളെ ട്രെയിൻ തട്ടിയത്. ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതികളാണെന്ന് വ്യക്തമായത്.

ചാലക്കുടിപ്പുഴയിൽ ചാടിയവർ രക്ഷപ്പെട്ടു; വന്നത് സ്വർണ ഇടപാടിന്, നാല് ലക്ഷം രൂപ തട്ടിയെടുത്തു, അങ്കമാലിക്ക് പോയി

'ചാലക്കുടി റെയിൽവെ പാലത്തിൽ ഒരാളെ ട്രെയിൻ തട്ടി, 3 പേർ പുഴയിൽ ചാടി'; ലോക്കോ പൈലറ്റിന്‍റെ മൊഴി, തെരച്ചിൽ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗുരുവായൂർ ദേവസ്വത്തിലെ നിയമനം: റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ അധികാരം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി
അവഗണനയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ഒ പി മുതൽ പരീക്ഷാ ജോലികൾ വരെ ബഹിഷ്കരിക്കും