ഇന്നലെ അര്‍ധരാത്രിക്കുശേഷം ഇതിലൂടെ കടന്നുപോയ ട്രെയിനിലെ ലോക്കോ പൈറ്റാണ് നാലുപേർ പുഴയിൽ പോയെന്ന് വിവരം പൊലീസിന് കൈമാറിയത്.

തൃശൂര്‍: ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേര്‍ക്ക് അപകടം സംഭവിച്ചതായി ലോക്കോ പൈലറ്റിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുഴയില്‍ തെരച്ചില്‍ ആരംഭിച്ചു. ഒരാളെ ട്രയിൻ തട്ടുകയും മറ്റ് മൂന്നുപേർ പുഴയിൽ ചാടുകയും ചെയ്തതായാണ് ലോക്കോ പൈലറ്റ് പൊലീസിനെ അറിയിച്ചത്. ഇന്നലെ അര്‍ധരാത്രിക്കുശേഷം ഇതിലൂടെ കടന്നുപോയ ട്രെയിനിലെ ലോക്കോ പൈറ്റാണ് ഈ വിവരം പൊലീസിന് കൈമാറിയത്.

എന്നാൽ, പൊലീസും ഫയർ ഫോഴ്‌സും നടത്തിയ തെരച്ചിലിൽ യാതൊന്നും കണ്ടെത്താനായില്ല. ട്രാക്കിലോ സമീപത്തോ ട്രെയിൻ തട്ടിയെന്ന് പറയുന്നയാളെ കണ്ടെത്താനായിട്ടില്ല. ലോക്കോ പൈലറ്റിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ട്രെയിൻ തട്ടിയെന്ന പറയുന്നയാള്‍ ഉള്‍പ്പെടെ നാലുപേരും പുഴയില്‍ വീണിട്ടുണ്ടാകമെന്ന സംശയത്തിലാണ് തെരച്ചില്‍ നടക്കുന്നത്. നിലവിൽ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ രവിയുടെ നേതൃത്വത്തിൽ പാലത്തിൽ പരിശോധന നടക്കുകയാണ്. എന്നാൽ, ഇതുവരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഫയർഫോഴ്സും പുഴയിൽ തെരച്ചിൽ നടത്തുന്നുണ്ട്. നാലുപേർ പുഴയിൽ വീണെന്ന ലോക്കോ പൈലറ്റിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ചാലക്കുടിപ്പുഴയിൽ ചാടിയവർ രക്ഷപ്പെട്ടു; വന്നത് സ്വർണ ഇടപാടിന്, നാല് ലക്ഷം രൂപ തട്ടിയെടുത്തു, അങ്കമാലിക്ക് പോയി

അമൃതകാലത്തെ സുപ്രധാന ബജറ്റ് ജനകീയമായിരിക്കും; പഴയ വൈരാഗ്യങ്ങള്‍ മറന്ന് പ്രതിപക്ഷം സഹകരിക്കണമെന്ന് മോദി

Arjun missing | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | #asianetnews