
തിരുവനന്തപുരം നഗരവും നഗരവാസികളും ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ്. ഉത്സവം തുടങ്ങിയതോടെ രാവിലെയും വൈകീട്ടും ക്ഷേത്രത്തിൽ ഭക്തരുടെ വലിയ തിരക്കാണ്.
ക്ഷേത്രത്തിന് മുന്നിൽ അണിനിരന്ന നൂറുകണക്കിന് ചെണ്ട, കുഴൽ, കൊമ്പ്, ചേങ്ങില കലാകാരന്മാരുടെ നാഥനായി കൊട്ടിക്കയറി നടൻ ജയറാം. ഭക്തനായി നിരവധി തവണ എത്തിയ ക്ഷേത്രമുറ്റത്ത് മേളപ്രമാണിയാകാൻ കഴിഞ്ഞത് ഭാഗ്യമെന്ന് ജയറാം പറഞ്ഞു.
"ഏറ്റവും വലിയ മഹാഭാഗ്യമാണ് എന്നെ തേടി വന്നത്. ഇത്തരമൊരു ഫെസ്റ്റിവൽ ഇവിടെ നടന്നു എന്നുപോലും അറിയാത്ത രീതിയിൽ തിരുവനന്തപുരത്തെ അത്ര മനോഹരമാക്കി മാറ്റിയെടുക്കുന്ന ഒരു ഉത്സവത്തിന്‍റെ ഭാഗമായി നിൽക്കാൻ പറ്റുക എന്നാൽ എന്‍റെ ജീവിതത്തിലെ മഹാ മഹാ മഹാ ഭാഗ്യങ്ങളിലൊന്നാണ്"- ജയറാം പറഞ്ഞു.
എല്ലാ ദിവസവും ഉത്സവത്തിൻറെ ഭാഗമായി കലാപരിപാടികളുണ്ട്. ഉത്സവത്തിന്‍റെ 9-ാം ദിവസമായ 13നാണ് പൊങ്കാല.
ഭക്തിസാന്ദ്രമായി ആറ്റുകാൽ; ഒരുക്കങ്ങൾ പൂർത്തിയായി, പൊങ്കാല മഹോത്സവം മാർച്ച് 13 ന്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam