
പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വിയ്യകുർശ്ശി സ്വദേശി ജസ്‌ന(26) ആണ് മരിച്ചത്. കുമരംപുത്തൂരിൽ 12 മണിയോടെ ആണ് അപകടം ഉണ്ടായത്. മുന്നിൽ പോവുകയായിരുന്ന ബൈക്കിനെ പിറകെ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ മണ്ണാർക്കട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. അതേസമയം, അപകടത്തിൽ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വയറിളക്കം ബാധിച്ച് 13 കാരൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന പരാതിയുമായി കുടുംബം