പാലക്കാട് സ്കൂളിൽ വെടിവെപ്പ്, വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Nov 24, 2026, 03:37 PM IST
firing at school

Synopsis

പാലക്കാട് പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു.

പാലക്കാട് : പാലക്കാട്ട് സ്കൂളിൽ വെടിവെപ്പ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്ലാസ് റൂമിൽ വച്ച് സഹപാഠിയുടെ വെടിയേറ്റു. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവലെ 11 മണിക്കാണ് സംഭവമുണ്ടായത്. രാവിലെ കുട്ടി സ്കൂളിലേക്ക് കൊണ്ടുവന്നത് നാടൻ തോക്കിൽ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. തോളിനാണ് വെടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അടിയന്തിര റിപ്പോർട്ട് തേടി മന്ത്രി

പാലക്കാട് പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്ലാസ് റൂമിൽ വച്ച് സഹപാഠിയുടെ വെടിയേറ്റ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെർച്ച്വൽ ക്യൂവിൽ ഭക്തർക്ക് പരാതിയുണ്ടെന്ന് ദേവസ്വം മന്ത്രി; കൂടുതൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന് കെ മുരളീധരൻ
ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും; 1088.63 കോടി രൂപ അനുവദിച്ചു