രാജ്യത്തെ ഹൈക്കോടതികളിൽ മൂന്നിലൊന്ന് ജഡ്ജി തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു

Published : Feb 02, 2023, 03:45 PM IST
രാജ്യത്തെ ഹൈക്കോടതികളിൽ മൂന്നിലൊന്ന് ജഡ്ജി തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു

Synopsis

138 ഹൈക്കോടതി ജഡ്ജിമാരുടെ നിയമന ശുപാർശകൾ വിവിധ സർക്കാറുകളുടെ പരിഗണനയിലാണ്.

ദില്ലി: രാജ്യത്തെ ഹൈക്കോടതികളിൽ മൂന്നിലൊന്ന് ജഡ്ജിമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്രം പാർലമെന്റില്. ആകെയുള്ള1108 ന്യായാധിപ തസ്തികകളില് 333 എണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്ന് ജോൺബ്രിട്ടാസ് എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രം വ്യക്തമാക്കിയത്. 138 ഹൈക്കോടതി ജഡ്ജിമാരുടെ നിയമന ശുപാർശകൾ വിവിധ സർക്കാറുകളുടെ പരിഗണനയിലാണ്. കേന്ദ്ര ഗവൺമെന്റിനും വിവിധ ഹൈക്കോടതി കൊളീജിയങ്ങളുടെയും കുറ്റകരമായ അനാസ്ഥയാണിതെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി