കുതിരാൻ; 'മാർച്ചിനുള്ളില്‍ ഒരു തുരങ്കം തുറന്നുകൊടുക്കും', ആവര്‍ത്തിച്ച് കരാര്‍ കമ്പനി

Published : Feb 26, 2021, 01:52 PM IST
കുതിരാൻ; 'മാർച്ചിനുള്ളില്‍ ഒരു തുരങ്കം തുറന്നുകൊടുക്കും', ആവര്‍ത്തിച്ച് കരാര്‍ കമ്പനി

Synopsis

പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്യാനുള്ള വലത് ഭാഗത്തെ തുരങ്ക നിർമ്മാണം പൂർത്തിയാക്കുമെന്നാണ് ഹൈക്കോടതിയെ അറിയിച്ചത്. ചീഫ് വിപ്പ് കെ രാജൻ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് കരാർ കമ്പനിയുടെ ഉറപ്പ്.   

കൊച്ചി: പാലക്കാട്-തൃശ്ശൂർ ദേശീയ പാതയിൽ കുതിരാൻ തുരങ്കപാതയിൽ ഒരു തുരങ്കത്തിന്‍റെ നിർമ്മാണം മാർച്ച് 31 നകം പൂർത്തിയാക്കും എന്നാവര്‍ത്തിച്ച് കരാർ കമ്പനി. പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്യാനുള്ള വലത് ഭാഗത്തെ തുരങ്ക നിർമ്മാണം പൂർത്തിയാക്കുമെന്നാണ് ഹൈക്കോടതിയെ അറിയിച്ചത്. ചീഫ് വിപ്പ് കെ രാജൻ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് കരാർ കമ്പനിയുടെ ഉറപ്പ്. 

എന്നാൽ സമയ ബന്ധിതമായി മുഴുവൻ ജോലിയും കരാർ കമ്പനിയ്ക്ക് പൂർത്തിയാക്കാൻ കഴിയുമോ എന്നതിൽ ആശങ്കയുണ്ടെന്ന് ദേശീയപാത വിഭാഗം ഹൈക്കോടതിയെ അറിയിച്ചു. തുരങ്കപാതയെക്കുറിച്ചുള്ള ഇപ്പോഴത്തെ ഹർജികൾ രാഷ്ട്രീയ താൽപ്പര്യത്തോടെയാണെന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കി. ഹർജി മാർച്ച് 16ന് കോടതി വീണ്ടും പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് ദിവസം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്, കടലിൽ വീണാൽ രക്ഷിക്കാനാളില്ല; അറിയിപ്പുമായി ദുരന്തനിവാരണ വിഭാഗം
ഇപ്പോൾ നൽകുന്നത് ഫ്രഞ്ച് ബ്രാൻഡ് റോയൽ കാനിൻ, ഇറച്ചി കഴിയ്ക്കാനായാൽ കൂട്ടിലേക്ക്; രാപ്പകലില്ലാത്ത ദൗത്യത്തിനൊടുവിൽ പിച്ചവെച്ച് സിം​ഹക്കുഞ്ഞുങ്ങൾ