കേരളം നടുങ്ങിയ ക്രൂരത: ഇലന്തൂർ ഇരട്ട നരബലി കേസിന് ഒരു വർഷം; പ്രോസിക്യൂട്ടറെ നിയമിക്കാതെ സർക്കാർ

Published : Oct 11, 2023, 07:48 AM ISTUpdated : Oct 11, 2023, 09:14 AM IST
കേരളം നടുങ്ങിയ ക്രൂരത:  ഇലന്തൂർ ഇരട്ട നരബലി കേസിന് ഒരു വർഷം; പ്രോസിക്യൂട്ടറെ നിയമിക്കാതെ സർക്കാർ

Synopsis

അരുംകൊലകൾ നടത്തിയ ശേഷവും ഫേസ്ബുക്കിൽ ഹൈക്കൂ കവിതകളെഴുതി ഭാവവ്യത്യാസമില്ലാതെ നാട്ടിൽ കറങ്ങിയ ഭഗവൽസിംഗിനെകുറിച്ച് ഓർക്കാൻ പോലും ഈ നാട് ഇഷ്ടപ്പെടുന്നില്ല

പത്തനംതിട്ട: കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിന് ഇന്ന് ഒരു വർഷം. കേസിൽ 90 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം നൽകിയെങ്കിലും കേരളത്തെ നടുക്കിയ പ്രാകൃതമായ കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഒരു പ്രോസിക്യൂട്ടറെ നിയമിക്കാൻ ഇതുവരെ സർക്കാറിന് കഴിഞ്ഞിട്ടില്ല. വിചാരണ വൈകുന്നതിൽ കൊല്ലപ്പെട്ടവരുടെ കുടുംബവും നിരാശയിലാണ്.

കുടുംബത്തിന്‍റെ സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് മനുഷ്യരെ ബലി നൽകി കൊലപ്പെടുത്തിയെന്നത് കേരളം നടുക്കത്തോടെ കേട്ട സംഭവമാണ്. പുരോഗമനവാദിയായി അവതരിച്ച് അന്ധവിശ്വാസത്തിന്‍റെ പരകോടിയിലായിരുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയുമായിരുന്നു മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയത്. ഇലന്തൂരിലെ വീട്ടിലൊരുക്കിയ ആഭിചാര കളത്തിലേക്ക് നിരാലംബരായ രണ്ട് സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് എത്തിച്ചത് കൊച്ചിയിലെ ഹോട്ടൽ തൊഴിലാളിയായ മുഹമ്മദ് ഷാഫിയാണ്. ലോട്ടറി കച്ചവടക്കാരായ തമിഴ്നാട് സ്വദേശി പദ്മയും വടക്കാഞ്ചേരിയിലെ റോസ്ലിനുമായിരുന്നു ഇരകൾ. 

കടവന്ത്ര പോലീസിന് ലഭിച്ച മിസ്സിംഗ് പരാതിയിലെ അന്വേഷണമാണ് കേട്ടുകേൾവിയില്ലാത്ത കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറംലോകത്ത് എത്തിച്ചത്. 90 ദിവസത്തിനുള്ളിൽ കാലടി പൊലീസും കടവന്ത്ര പോലീസും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി. എന്നാൽ കൊലപാതകത്തിന് ഒരു വർഷമെത്തുമ്പോൾ വിചാരണ നടപടികൾ എങ്ങുമെത്തിയിട്ടില്ല.

പനമ്പള്ളി നഗറിലെ മുൻ ഇടമലയാർ കോടതിയായ അഡിഷണൽ സെഷൻസ് കോടതിയിലാണ് വിചാരണം നടക്കണ്ടത്. സർക്കാർ നേരത്തെ നിയോഗിച്ച സ്പഷ്യൽ പ്രോസിക്യൂട്ടർ ജോലിഭാരം ചൂണ്ടികാട്ടി രാജിവെച്ചു. പകരം പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് അന്വേഷഷണ സംഘം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നാളിതുവരെ നിയമനമായിട്ടില്ല. സെൻട്രൽ ലബോറട്ടറിയിൽ നിന്ന് കൊല്ലപ്പെട്ടവരുടെ രാസ പരിശോധന ഫലവും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ വിചാരണ ആരംഭിക്കാൻ കഴിയില്ല.

സാമ്പത്തിക അഭിവൃദ്ധിക്ക് അന്ധവിശ്വാസത്തെ കൂട്ടുപിടിച്ച് അരുംകൊല നടത്തിയ ഭഗവൽസിങ്ങും ഭാര്യ ലൈലയും കൊടുംകുറ്റവാളി മുഹമ്മദ് ഷാഫിയും അഴിക്കുള്ളിൽ തന്നെയാണ്. നരബലി നടന്ന ഇലന്തൂരിലെ വീട്ടിലേക്ക് ദൂരെ ദിക്കുകളിൽ നിന്ന് പോലും ഇപ്പോഴും ആളുകളെത്തുന്നു. 

അരുംകൊലകൾ നടന്ന വീട് പൊലീസ് സീൽ ചെയ്തിരിക്കുന്നു. ചോരപ്പാടുകൾ ഇനിയും മായാതെ കിടക്കുന്ന ഭഗവൽസിങ്ങിന്‍റെ തിരുമ്മൽ കേന്ദ്രവും കാടുമൂടിയ നിലയിലാണ്. മുഹമ്മദ് ഷാഫിയെന്ന മനോവൈകൃതമുള്ള പ്രതിയുടെ കെണിയിൽ അന്ധവിശ്വാസത്താൽ വെളിച്ചം നഷ്ടമായ ഭഗവൽസിങ്ങും ഭാര്യ ലൈലയും പെട്ടുപോയി. സാമ്പത്തിക അഭിവൃദ്ധിക്ക് ക്ക് സ്ത്രീകളെ ബലികൊടുക്കണം, ശരീരഭാഗങ്ങൾ ഭക്ഷിക്കണം. ഷാഫി ഇങ്ങനെ പറഞ്ഞതനുസരിച്ചാണ് കാലടി സ്വദേശി റോസ്‍ലി, തമിഴ്നാട് സ്വദേശി പത്മം എന്നിവരെ ഇലന്തൂരിലെത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി പറമ്പിൽ കുഴിച്ചിട്ടത്.

ആദ്യ നരബലി ഫലം കണ്ടില്ലെന്നു പറഞ്ഞാണ് രണ്ടാമത്തെ കൊല നടത്തിയത്. സ്ത്രീകളെ കൈകാലുകൾ കെട്ടിയിട്ട് പൈശാചികമായാണ് കൊലപ്പെടുത്തിയത്. അരുംകൊലകൾ നടത്തിയ ശേഷവും ഫേസ്ബുക്കിൽ ഹൈക്കൂ കവിതകളെഴുതി ഭാവവ്യത്യാസമില്ലാതെ നാട്ടിൽ കറങ്ങിയ ഭഗവൽസിംഗിനെകുറിച്ച് ഓർക്കാൻ പോലും ഈ നാട് ഇഷ്ടപ്പെടുന്നില്ല. നരബലിയിൽ സാംസ്കാരിക കേരളം തലകുനിച്ചെങ്കിലും ഇലന്തൂരിലെ വീട്ടിലേക്ക് ഇന്നും ആളുകളെത്തുന്നു. ചിത്രങ്ങളെടുത്ത് മടങ്ങുന്നു.  കൊലപാതകവും പീഡനവും ഗൂഡാലോചനയും തുടങ്ങി വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഷാഫിയും ഭഗവൽസിങ്ങും ലൈലയും വിചാരണ കാത്ത് വിയ്യൂരിലെ അതിവ സുരക്ഷാ ജയിലിലാണിപ്പോൾ.

'ഒന്ന് കണ്ടിട്ട് പോകാന്ന് വെച്ച്'; ഇലന്തൂർ ഇരട്ട നരബലി, ഭ​ഗവത് സിം​ഗിന്റെ വീട് കാണാന്‍ സന്ദർശകരുടെ തിരക്ക്

ഒരുകൈ വെട്ടിമാറ്റി, 46 മുറിവുകൾ; ഒമ്പത് വർഷം മുമ്പ് ഇലന്തൂരിനെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം, അന്വേഷണം വീണ്ടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാര്‍ട്ടിയെ ഞെട്ടിച്ച് കനത്ത പരാജയം; കാരണം കണ്ടെത്താൻ എൽഡിഎഫ്, നേതൃയോഗം ചൊവ്വാഴ്ച