ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെയും ലൈലയുടെയും വീട്ടിലേക്ക് ഇപ്പോഴും സന്ദർശകരുടെ പ്രവാഹമാണ്. 

പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെയും ലൈലയുടെയും വീട്ടിലേക്ക് ഇപ്പോഴും സന്ദർശകരുടെ പ്രവാഹമാണ്. പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് നിന്നടക്കം നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. തെളിവെടുപ്പ് പൂർത്തിയായതോടെ വീടിന് മുന്നിലെ പൊലീസ് കാവലും അവസാനിച്ചു.

ഇലന്തൂരിലെ ഇരട്ട നരബലി ലോകമറിഞ്ഞിട്ട് ഒരു മാസം പിന്നിടുകയാണ്. ഭ​ഗവൽ സിം​ഗിന്റെ ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ചായിരുന്നു സംഭവ വികാസങ്ങൾ നടന്നിരുന്നത്. തെളിവെടുപ്പിന്റെയും ആളുകൾ ഈ സ്ഥലം കാണാനെത്തുന്നതിന്റെയും വലിയ തിരക്കായിരുന്നു കഴിഞ്ഞ ഒരു മാസമായി ഇവിടെ. പത്മം കേസിലും റോസിലി കേസിലും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് പൂർത്തിയായത് കൊണ്ട് തന്നെ ഇപ്പോൾ ഇവിടെ പൊലീസും കാവലുമില്ല. പൂർണ്ണമായും തുറന്നു കിടക്കുകയാണ്. വീടിന് അകത്തേക്ക് കയറുന്നിടത്ത് കയർ കെട്ടിയിട്ടുണ്ട്. വീട് കാണാനും മൃതദേഹം കുഴിച്ചിട്ട കുഴി കാണാനുമൊക്കെ ആയിട്ടാണ് ആളുകൾ എത്തുന്നത്. 

ഇലന്തൂർ നരബലി നടന്ന വീട്ടിലേക്ക് ഇപ്പോഴും സന്ദർശകരുടെ പ്രവാഹം| Elanthoor human sacrifice


മുഹമ്മദ് ഷാഫി എന്ന റഷീദാണ് നരബലിയുടെ സൂത്രധാരൻ. നരബലി നടക്കാന്‍ ദമ്പതികള്‍ക്ക് ഉപദേശം നൽകുകയും സ്ത്രീകളെ എത്തിച്ച് നൽകുകയും ചെയ്തത് സ്വദേശി മുഹമ്മദ് ഷാഫിയാണ്. നരബലി ആസൂത്രണം ചെയ്തതും നടപ്പാക്കിയത്തിന്റെയും ബുദ്ധികേന്ദ്രം വ്യാജ സിദ്ധനായ റഷീദ് ആണ്. ഷാഫിയുടെ ഉപദേശം കേട്ട് നരബലി നടത്തിയ പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിംഗും ഭാര്യ ലൈലയുമാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. ലോട്ടറി വിലപ്പനക്കാരായ പത്മ, റോസിലി എന്നിവരെയാണ് ഭഗവൽ സിംഗിന്‍റെ വീട്ടിൽവെച്ച് ഇവർ മൂവരും ചേർന്ന് പൈശാചികമായി കൊലപ്പെടുത്തിയത്.

ഇരട്ട നരബലി കേസ്; മൂന്നാം പ്രതി ലൈലക്ക് ജാമ്യമില്ല, ഹർജി തള്ളി

'സർക്കാരിൽ നിന്ന് ഒരു ഫോൺകോൾ പോലുമില്ല'; ഇലന്തൂരിൽ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം കാത്ത് ബന്ധുക്കൾ