പാഠം ഇനി ഓൺലൈനിൽ: ഇടുക്കിയിൽ തോട്ടം മേഖലയിലെ കുട്ടികളെന്ത് ചെയ്യും?

By Web TeamFirst Published May 31, 2020, 5:28 PM IST
Highlights

ടിവിയോ, വാട്സാപ്പ് ഉള്ള മൊബൈലോ ഉണ്ടോ എന്നാണ് സ്കൂളുകളിൽ നിന്ന് ചോദിക്കുന്നത്. മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുന്നതിനാൽ അരിവാങ്ങാൻ പോലും ബുദ്ധിമുട്ടിയിരിക്കെ ഇതെങ്ങനെ ഒപ്പിക്കുമെന്നാണ് ഇവരുടെ ആശങ്ക.

ഇടുക്കി: മൊബൈലിൽ റേഞ്ച് പോലും ഇല്ലാത്ത ഇടുക്കിയിലെ തോട്ടം മേഖലയിൽ ഓൺലൈൻ ക്ലാസുകൾ എന്നത് കനത്ത വെല്ലുവിളി ആണ്. മഴക്കാലമായതോടെ മിക്കപ്പോഴും വൈദ്യുതി ഇല്ലാത്ത പ്രശ്നവും ഉണ്ട്. മാസങ്ങളായി ശമ്പളം മുടങ്ങി കിടക്കുന്ന പാവപ്പെട്ട തൊഴിലാളികളോടാണ് ടാബ് വാങ്ങാൻ സ്കൂളുകൾ നിർദേശം നൽകിയിരിക്കുന്നത്. 

കൊടുവായിൽ നിന്ന് അനിൽ വാസുദേവ് തയ്യാറാക്കിയ റിപ്പോർട്ട്‌ കാണാം. 

"

പീരുമേട്ടിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലെയാണ് കൊടുവ. മൊബൈലിന് ഇവിടെ റേഞ്ചില്ല. ഒരു കാറ്റ് വീശിയാലോ മഴ പെയ്താലോ വൈദ്യുതിയും നിലക്കും. ടിവിയോ, വാട്സാപ്പ് ഉള്ള മൊബൈലോ ഉണ്ടോ എന്നാണ് സ്കൂളുകളിൽ നിന്ന് ചോദിക്കുന്നത്. മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുന്നതിനാൽ അരിവാങ്ങാൻ പോലും ബുദ്ധിമുട്ടിയിരിക്കെ ഇതെങ്ങനെ ഒപ്പിക്കുമെന്നാണ് ഇവരുടെ ആശങ്ക.

താനനുഭവിച്ച അനുഭവിച്ച കഷ്ടപ്പാടുകൾ കുട്ടികൾക്ക് വരാതിരിക്കാൻ അവരെ നന്നായി പഠിപ്പിക്കുകയെന്നത് മാത്രമാണ് ഓരോ തോട്ടംതൊഴിലാളിയുടെയും സ്വപ്നം. കുട്ടികളെ പഠിപ്പിക്കാൻ ഇപ്പോഴെ പെടാപ്പാടാണ് പെടുന്നുണ്ട്. അങ്ങനെയിരിക്കെ പുതിയ പരിഷ്കാരങ്ങൾ ഇവരെ കൂടുതൽ ദുരിതത്തിലാക്കുകയാണ്. പൂട്ടിപ്പോയ തോട്ടങ്ങളിലെ തൊഴിലാളികളുടെ അവസ്ഥ ഇതിലും കഷ്ടമാണ്. 

click me!