സംസ്ഥാനത്ത് മദ്യവിൽപ്പന മറ്റന്നാൾ മുതൽ; എക്സൈസ് മന്ത്രി നാളെ മാധ്യമങ്ങളെ കാണും

Published : May 26, 2020, 04:44 PM ISTUpdated : May 26, 2020, 04:58 PM IST
സംസ്ഥാനത്ത് മദ്യവിൽപ്പന മറ്റന്നാൾ മുതൽ; എക്സൈസ് മന്ത്രി നാളെ മാധ്യമങ്ങളെ കാണും

Synopsis

ഏറെ അനിശ്ചിതങ്ങള്‍ക്ക് ഒടുവിലാണ് ഓണ്‍ലൈൻ വഴി ടോക്കണെടുത്ത് മദ്യം വാങ്ങുന്നതിനുള്ള ആപ്പിന് ഗൂഗിളിന്‍റെ അനുമതി ലഭിച്ചത്. 

തിരുവനന്തപുരം: ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി ലഭിച്ചതോടെ സംസ്ഥാനത്ത് മദ്യ വിൽപ്പന ശാലകൾ മറ്റന്നാൾ തുറക്കും. ആപ്പ് അധികം വൈകാതെ പ്ലേസ്റ്റോറില്‍ ലഭ്യമാകും. ഓൺലൈൻ ടോക്കണെടുത്ത് വ്യാഴാഴ്ച മുതൽ മദ്യം വിൽപ്പന തുടങ്ങുന്ന തരത്തിലാണ് ക്രമീകരണങ്ങൾ. നാളെ എക്സൈസ് മന്ത്രി വാര്‍ത്താ സമ്മേളനം നടത്തി ആപ്പിന്‍റെ വിശദാംശങ്ങൾ അറിയിക്കുമെന്നാണ് വിവരം. 

സാങ്കേതിക നടപടി ക്രമങ്ങൾ പൂര്‍ത്തിയായതിനാൽ തുടര്‍ന്നുള്ള തീരുമാനങ്ങൾ ഇനി സര്‍ക്കാറിന്‍റേയും ബിവറേജസ് കോര്‍പറേഷന്‍റേയും ഭാഗത്ത് നിന്നാണ് ഉണ്ടാകേണ്ടതെന്നാണ് ആപ്പ് നിര്‍മ്മാതാക്കൾ വിശദീകരിക്കുന്നത്.  

PREV
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'