അമിത വേഗതയ്ക്ക് 1000 രൂപ പിഴയടക്കണമെന്ന് സന്ദേശം, പരിവാഹന സൈറ്റിലെ പരിശോധനയിൽ ചെല്ലാൻ ഇല്ല; മോട്ടോർവാഹന വകുപ്പിൻ്റെ പേരിലും ഓൺലൈൻ പണം തട്ടിപ്പ്

Published : Apr 21, 2026, 03:19 PM IST
KERALA MVD

Synopsis

മോട്ടോർവാഹന വകുപ്പിൻ്റെ പേരിലും ഓൺലൈൻ പണം തട്ടിപ്പിന് നീക്കം. കൊല്ലം സ്വദേശികളായ രണ്ട് പേർക്ക് പിഴ അടയ്ക്കാനുള്ള സന്ദേശം വാട്സ്ആപ്പ് വഴി ലഭിച്ചു.

കൊല്ലം: മോട്ടോർവാഹന വകുപ്പിൻ്റെ പേരിലും ഓൺലൈൻ പണം തട്ടിപ്പിന് നീക്കം. കൊല്ലം സ്വദേശികളായ രണ്ട് പേർക്ക് പിഴ അടയ്ക്കാനുള്ള സന്ദേശം വാട്സ്ആപ്പ് വഴി ലഭിക്കുകയായിരുന്നു. മണപ്പള്ളി സ്വദേശികളായ ശിവൻ, അഭിലാഷ് എന്നിവർക്കാണ് സന്ദേശം ലഭിച്ചത്. അമിത വേഗതയ്ക്ക് 1000 രൂപ പിഴയടക്കണമെന്നാണ് സന്ദേശം. വിശദ വിവരങ്ങൾക്ക് അപ്പ് ഡൗൺലോഡ് ചെയ്യണമെന്നും സന്ദേശത്തിലുണ്ട്. എന്നാൽ, പരിവാഹന സൈറ്റിൽ നടത്തിയ പരിശോധനയിൽ രണ്ട് പേർക്കും ചെല്ലാൻ ഉണ്ടായിരുന്നില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു; അപകടം ഇടപ്പള്ളിയിലെ വീട്ടുപറമ്പിൽ വെച്ച്
താമരശ്ശേരി ചുരത്തിൽ യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു; കടിയേറ്റത് റോഡിന്റെ നടുവിൽ കിടന്നപാമ്പിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ